ബെംഗളൂരു: സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി) ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ഡോ.ബി.ആർ.രവികാന്തേ ഗൗഡയ്ക്ക് മുമ്പാകെ നിവേദനം നൽകിയതിനെ തുടർന്ന് കബ്ബൺ പാർക്ക് ഹോണിംഗ് നിരോധിത മേഖലയായേക്കും.
കബ്ബൺ പാർക്ക് നോൺ ഹോണിംഗ് സോണാക്കി മാറ്റുന്നതിനുള്ള നിവേദനം C4C-യിൽ നിന്നും ഞങ്ങള്ക് ലഭിച്ചു എന്നും, ഇപ്പോൾ അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിവരികയാണ് എന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചേക്കാം, എന്നും” ഗൗഡ പറഞ്ഞു.
കബ്ബൺ പാർക്കിന്റെ റോഡുകളിലൊന്നിൽ 20 ഓളം ആളുകൾ ഒത്തുകൂടുകയും, വാഹനമോടിക്കുന്നവരെ ഹോൺ മുഴക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനായി പ്ലക്കാർഡുകൾ പിടിച്ചു നിൽക്കുകയും ചെയ്തു. കബ്ബൺ പാർക്കിലെ ഹോണിന്റെ ശല്യം കാരണം മനുഷ്യരെയും ജന്തുജാലങ്ങളെയും ഒരുപോലെ ബാധിക്കുന്നതിനാലാണ് ഞങ്ങൾ ഇന്ന് ഇവിടെ ഒത്തുകൂടിയത് എന്നും ആളുകൾക്ക് ആസ്വദിക്കാൻ പാർക്ക് പരിസ്ഥിതി സൗഹൃദ സ്ഥലമായി തുടരുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്, എന്നും ”ദുഗർ പറഞ്ഞു.
പക്ഷിശാസ്ത്രജ്ഞനായ ഡോ എസ് സുബ്രഹ്മണ്യയുടെ റിപ്പോർട്ട് അനുസരിച്ച്, കബ്ബൺ പാർക്കിൽ കാണപ്പെടുന്ന 106 ഇനം പക്ഷികളിൽ 44 ഇനങ്ങൾക്ക് വാഹനങ്ങളുടെ ശബ്ദമലിനീകരണം നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട്. “ഇവയിൽ കബ്ബൺ പാർക്കിലെ മരങ്ങളുടെ താഴ്ന്ന ഭാഗങ്ങളിൽ വസിക്കുന്നതും ചിലത് നിലത്ത് വസിക്കുന്നതുമായ പക്ഷികളാണ്. ഞങ്ങൾ ഈ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഏറ്റവും വലിയ കാരണം ഇതാണ് എന്നും , ”ദുഗർ പറഞ്ഞു.
കബ്ബൺ പാർക്ക് നോൺ ഹോണിംഗ് സോണായി മാറ്റാൻവേണ്ടിയുള്ള ബോധവൽക്കരണത്തിന്റെ ആദ്യ പരിപാടി കൂടിയാണ് ഈ കാമ്പയിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.