മെട്രോ പാലത്തിന്റെ ഗർഡർ വാഹനങ്ങൾക്ക് മേലെ തകർന്നു വീണു: ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

നിർമ്മാണത്തിലിരിക്കുന്ന മെട്രോ ലൈനിന്റെ ഗർഡർ തകർന്നു വീണ് വൻ അപകടം. റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്കും സ്‌കോഡാ കാറിനും മുകളിലേക്കാണ് മുംബൈയിലെ മുളുന്ദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മെട്രോ പാലത്തിന്റെ ഭീമൻ ഗർഡർ പതിച്ചത്. അപകടത്തിൽ ഇരുവാഹനങ്ങളും പൂർണ്ണമായും തകർന്നു. രംധന്‍ യാദവ് എന്നായാളാണ് മരിച്ചത്.

രാജ്കുമാര്‍ ഇന്ദ്രജിത് യാദവ്, മഹേന്ദ്ര പ്രതാപ് യാദവ്. ദീപ റുഹിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ ഉണ്ടായവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

അപകടം നടന്ന ഉടൻ തന്നെ ദുരന്തനിവാരണ സേനയും (NDRF) ഫയർഫോഴ്സും സ്ഥലത്തെത്തി തകർന്ന വാഹനങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് വർഷ ഗെയ്‌ക്വാദ് രംഗത്തെത്തി. മുംബൈ നിവാസികളുടെ ജീവന് സർക്കാർ എന്ത് വിലയാണ് നൽകുന്നതെന്ന് അവർ ചോദിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനേക്കാൾ അടിസ്ഥാന വികസനങ്ങളുടെ പരസ്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

വികസനം ആവശ്യമാണെങ്കിലും അത് പൗരന്മാരുടെ ജീവൻ അപകടത്തിലാക്കിയാകരുത്. ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.” – വർഷ ഗെയ്‌ക്വാദ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
[masterslider id="10"]

Related posts