അനിശ്ചിതത്വത്തിനൊടുവില്‍ നിര്‍മാണത്തില്‍ പുരോഗതി; ജൂണില്‍ തുറന്നേക്കും ഈജിപുര മേല്‍പാലം

ബെംഗളുരു: നിര്‍മാണം തുടങ്ങി ഒരു പതിറ്റാണ്ടോടടുക്കുന്ന ഈജിപുര മേല്‍പാലത്തിനുള്ള തടസ്സം മാറിയതു പ്രതീക്ഷയേകുന്നു. അനിശ്ചിതത്വത്തിനൊടുവില്‍ മേല്‍പാലം നിര്‍മിക്കാന്‍ സെന്റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആശുപ്രതി സ്ഥലം വിട്ടു നല്‍കുമെന്നറിയിച്ചതോടെ ജൂണില്‍ തുറക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍മാണം പുരോഗമിക്കുന്നത്.

കേന്ദ്രീയ സദന്‍ മുതല്‍ ഈജിപുര ശ്രീനിവാഗിലു ജംക്ഷന്‍ വരെ നിര്‍മിക്കുന്ന 2.38 കി ലോമീറ്റര്‍ മേല്‍പാലമാണ് 9 വര്‍ ഷമായിട്ടും പൂര്‍ത്തിയാകാത്തത്. മേല്‍പാലം യാഥാര്‍ഥ്യമാകുന്നതോടെ കോറമംഗല 100 ഫീറ്റ് റോഡില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ജംക്ഷന്‍ ഭാഗത്തു നിന്നു സിഗ്‌നലില്ലാതെ ഈജിപുര ശ്രീനിവാഗിലു ജംക്ഷനിലേക്കു കുതിക്കാനാകും. മഡിവാള, കോറമംഗല, ജക്കസന്ദ്ര എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കു രുക്കിനും പരിഹാരമാകും.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

നിര്‍മാണത്തില്‍ പുരോഗതി

ഇഴഞ്ഞു നീങ്ങിയിരുന്ന മേല്‍പാല നിര്‍മാണം കഴിഞ്ഞ 3 മാസത്തിനിടെ ഏറെ പുരോഗതി
കൈവരിച്ചു. ശ്രീനിവാഗിലു ജംക്ഷന്‍ ഭാഗത്തെ ഭൂരിഭാഗം തൂണുകളിലും ഗര്‍ഡറുകള്‍ സ്ഥാപിച്ചു. ഗര്‍ഡറുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യമായ 762 കോണ്‍ക്രീറ്റ് സ്ട്രക്ചറുകളില്‍ 645 എണ്ണം ഘടിപ്പിച്ചു കഴിഞ്ഞു. നിര്‍മാണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുന്നുകൂടിക്കിടന്നിരുന്ന മീഡിയനുകളും റോഡരികുകളും വൃത്തിയാക്കി.

നിര്‍മിക്കേണ്ടത് 5 തൂണുകള്‍
കേന്ദ്രീയസദനില്‍ നിന്ന് ഈജിപുര ഭാഗത്തേക്കുള്ള റോഡിന്റെ ഇടതുവശത്തെ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സ്ഥലമാണു മേല്‍പാ ലത്തിന്റെ 5 തൂണുകള്‍ നിര്‍മിക്കാന്‍ ആവശ്യമായത്. നടപ്പാതയിലും സെന്റ് ജോണ്‍സ് ആശുപത്രിയുടെ സംരക്ഷണ ഭിത്തിയോടു ചേര്‍ന്നുമാണു തൂണുകള്‍ നിര്‍മിക്കേണ്ടത്.

സ്ഥലം കണ്ടെത്തി ഉടന്‍ നിര്‍മാണം തുടങ്ങാന്‍ എന്‍ജിനീയര്‍മാര്‍ക്ക് ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി ബിഎ) ചീഫ് കമ്മിഷണര്‍ മഹേശ്വര്‍ റാവു നിര്‍ദേശം നല്‍കി. മേല്‍പാലം നിര്‍മാണത്തിനായി പൊളിക്കുന്ന ആശുപത്രിയുടെ സംരക്ഷണ ഭിത്തി ജിബിഎ പുനര്‍നിര്‍മി ച്ചു നല്‍കും.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ഉള്‍പ്പെ ടെയുള്ളവര്‍ മേല്‍പാലം വരുന്നതു കൊണ്ടുള്ള പ്രയോജനം ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയാണ് അനുമതി നേടിയെടുത്തത്.

ചെലവ് കുത്തനെ ഉയര്‍ന്നു :

2017ലാണ് ഈജിപുര മേല്‍പാലം നിര്‍മാണം ആരംഭിച്ചത്. സിം പ്ലെക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിക്കായിരുന്നു നിര്‍മാണ കരാര്‍. 2019 നവംബറില്‍ പ്രതീക്ഷിച്ച പോലെ നിര്‍മാണം പുരോഗമിക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കി. പിന്നീടു നിര്‍മാണം പുനരാരംഭിക്കാന്‍ ഒട്ടേറെ തവണ കാര്‍ വിളിച്ചു.

ഇതിനിടെ ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി. 203.20 കോടി രൂപയായിരുന്നു ആദ്യം ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍, നിര്‍മാണം നീണ്ടതോടെ ചെലവ് 1,761 കോടി രൂപയായി. ബെംഗ ളുരു സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ബി മൈല്‍) ആണു നിര്‍മിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts