പിഎസ്എൽവി-സി 62 ദൗത്യം പരാജയം

ശ്രീഹരിക്കോട്ട:2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ബഹിരാകാശ ദൗത്യമായ പിഎസ്എല്‍വി-സി 62 മൂന്നാം ഘട്ടം പരാജയം.

രാവിലെ 10. 17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്.

ആദ്യ രണ്ട് ഘട്ടങ്ങളും വിജയിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അനിശ്ചിത്വം നേരിടുകയായിരുന്നു. പിഎസ്എല്‍വി-സി62 അവസാനഘട്ടത്തില്‍ പരാജയപ്പെട്ടുവെന്ന് ഐഎസ്ആര്‍ഒ എക്സിലൂടെയാണ് അറിയിച്ചത്.

ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉള്‍പ്പെടെ 16പേ ലോഡുകളാണ് ദൗത്യത്തിലുണ്ടായിരുന്നത്. 2025 മെയിലെ പരാജയശേഷമുള്ള പിഎസ്എല്‍വിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എന്‍ വണ്‍ അന്വേഷയ്ക്ക് ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍, 14 സഹ-പാസഞ്ചര്‍ ഉപഗ്രഹങ്ങളും സൂര്യ-സിന്‍ക്രണസ് ഭ്രമണപഥത്തില്‍ വിന്യസിക്കും.ഡിആര്‍ഡിഒയുടെ ഇന്‍സ്ട്രുമെന്റ്‌സ് റിസര്‍ച്ച് & ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ചെടുത്ത ഒരു ഹൈപ്പര്‍സ്‌പെക്ട്രല്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് ആണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇന്ത്യന്‍ കമ്പനിയായ ഓര്‍ബിറ്റ് എയിഡിന്റെ ആയുല്‍ സാറ്റ് എന്ന ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമായിരുന്നു ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു
[masterslider id="10"]

Related posts