സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യക്ക് 1 കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ഇ ഡി കണ്ടെത്തല്‍

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി.

തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയതെന്നാണ് ജയസൂര്യ നല്‍‌കിയ മൊഴി.

നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനും ഇഡി തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്.

സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും. ഇദ്ദേഹത്തിന് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു
[masterslider id="10"]

Related posts