മലയാളി കോളേജ് അധ്യാപകൻ മുങ്ങിമരിച്ചനിലയിൽ

ബെംഗളൂരു: ഹംപി സന്ദർശിക്കാനെത്തിയ മലയാളി കോളേജ് അധ്യാപകനെ കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം ശ്രീകാര്യം നാഴിഞ്ചേരിൽ സാൻജോസ് കോട്ടേജിൽ ജോസ് മാത്യുവിന്റെ മകൻ ഷെറിൽ ജോസിനെയാണ് (33) ഹൊസപേട്ടിൽ മരിച്ചനിലയിൽ കണ്ടത്.

ഗുജറാത്തിൽ കോളേജ് അധ്യാപകനായി പ്രവർത്തിച്ചിരുന്ന ഷെറിൽ ചൊവ്വാഴ്ചയാണ് ഹംപി സന്ദർശിക്കാനെത്തിയത്. ഹൊസപ്പേട്ടിലെ റിസോർട്ടിൽ മുറിയെടുത്തുതാമസിക്കുകയായിരുന്നു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

വ്യാഴാഴ്ച രാവിലെ പുറത്തുപോയ ഷെറിൽ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് റിസോർട്ട് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും തിരച്ചിലിൽ സമീപമുള്ള കനാലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.

കനാലിനരികിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽനിന്ന് കിട്ടിയിട്ടുണ്ട്. കനാലിൽ കാൽവഴുതിവീണതായിരിക്കാമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഹൊസപേട്ട് കൈരളി കൾച്ചറൽ അസോസിയേഷൻ ചുമതലക്കാർ മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള സഹായംചെയ്തു. മാതാവ്: എലിസബേത്ത് സിന്ധു ജോൺ. സഹോദരൻ: ഐവാൻ ജോസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts