മെട്രോ പിങ്ക് ലൈൻ നിർമാണ പുരോഗതി വിലയിരുത്തി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ

ബെംഗളൂരു : നമ്മ മെട്രോ പിങ്ക് ലൈനിന്റെ നിർമാണ പ്രവർത്തനങ്ങൾ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) എംഡി ജെ. രവിശങ്കറുടെ നേതൃത്വത്തിൽ മെട്രോ അധികൃതർ വിലയിരുത്തി.

കൊത്തന്നൂർ സ്റ്റേഷനും തുരങ്കപാതയിലും പരിശോധനനടത്തി. കലേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള പിങ്ക് ലൈനിൽ അടുത്തവർഷം അവസാനം സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ലൈനിലേക്കുള്ള ഡ്രൈവറില്ലാ തീവണ്ടികളുടെ ആദ്യരൂപം കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

നഗരത്തിലെ പ്രധാന പാർപ്പിടമേഖലകളെയും വാണിജ്യകേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പിങ്ക് പാത ബെംഗളൂരുവിലെ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് വലിയൊരളവിൽ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

എം.ജി. റോഡ്, ശിവാജിനഗർ, ബെംഗളൂരു കന്റോൺമെന്റ് തുടങ്ങിയ നഗരത്തിന്റെ ഹൃദയഭാഗത്തുകൂടിയാണ് പാത കടന്നുപോകുന്നത്. 2020-ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി പിന്നീട് 2025-ലേക്ക് നീട്ടി. ഇതുവീണ്ടും ഒരു വർഷംകൂടി നീട്ടി 2026 ഡിസംബറിൽ സർവീസ് നടത്താനാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത്.

ആകെ 21.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 13.8 കിലോമീറ്റർ ഭൂഗർഭപാതയും 7.5 കിലോമീറ്റർ ആകാശപാതയുമാണ്. ഇതിൽ ആകാശപാതയുടെ നിർമാണം അടുത്തവർഷം മേയിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts