ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന തുരങ്കപാത ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉയര്‍ത്തുന്നു. വലിയതുക മുടക്കി നടപ്പാക്കുന്ന പദ്ധതി തിരക്കുകുറയ്ക്കാന്‍ വലിയതോതില്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. നിലവിലെ റോഡുകള്‍ക്ക് വീതികൂട്ടാന്‍ സാധിക്കാത്തതിനാല്‍ തുരങ്കപാത തന്നെയാണ് അഭികാമ്യമെന്നും വീശദീകരിക്കുന്നു. എന്നാല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങളും ചെലവുമാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. എതിര്‍പ്പ് ശക്തമാണെങ്കിലും പദ്ധതിനടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകയാണ് ഹെബ്ബാളില്‍നിന്ന് സില്‍ക്ക്ബോര്‍ഡ് വരെയുള്ള 16.6 കിലോമീറ്റര്‍ തുരങ്കപാത പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അദാനി ഗ്രൂപ്പ് അടക്കമുള്ളവരാണ് ഇതില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നത്. 17,780 കോടിരൂപയാണ് മുടക്കി നടപ്പാക്കുന്ന പദ്ധതിയുടെ…
Read MoreDay: 17 November 2025
ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ല; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന പ്രതിയുടെ ആവശ്യവും പരിഗണിച്ചില്ല. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ജ്യോതി ബാബുവിൻറെ ജാമ്യാപേക്ഷയിൽ എളുപ്പത്തിൽ ജാമ്യം നൽകാനാകില്ലെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചത്. പ്രതികൾക്കെതിരെയുള്ളത് കൊലപാതക കേസ് ആണെന്നും വിചാരണക്കോടതിയിലെ രേഖകൾ പരിശോധിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി.
Read Moreലിവ്-ഇൻ ബന്ധത്തിലെ യുവാവിനെ കൊലപ്പെടുത്തി യുവതി
സഹോദരനുമായി ചേർന്ന് ലിവിംഗ് റിലേഷൻഷിപ്പിൽ ആയിരുന്ന സ്ത്രീ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി. വിജയപുരയിലെ അമ്മാൻ കോളനിയിലാണ് സംഭവം. പി.കെ. ഇനാന്ദർ (26) എന്ന സമീർ ആണ് കൊല്ലപ്പെട്ട യുവാവ്. തയ്യബ ഭഗവാൻ എന്ന സ്ത്രീയാണ് കൊലപാതകം നടത്തിയത്, തയ്യബയുടെ സഹോദരൻ അസ്ലം ഭഗവാനും കൊലപാതകത്തിന് സഹായം നൽകി. ഇന്ന് രാവിലെ നഗരത്തിലെ ഗോലഗുംബാസ് പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ എത്തി തന്റെ കാമുകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയായിരുന്നു. പീഡനത്തിൽ മനംനൊന്താണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു, ഗോലഗുംബാസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം…
Read Moreബംഗ്ലാദേശ് കലാപകേസ്; മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചു. പ്രതിഷേധാക്കാർക്ക് എതിരെ മാരക ആയുധങ്ങൾ ഉപയോഗിച്ചു. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്ന് വിധി പറഞ്ഞത്. മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരുടെ ശിക്ഷാവിധിയും ഇന്ന് അറിയാം. കൂട്ടക്കൊല, പീഡന തുടങ്ങിയ ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ്…
Read Moreസൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ കർണാടക സ്വദേശിയും മരിച്ചു.
ബെംഗളൂരു : സൗദി അറേബ്യയിൽ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കർണാടക സ്വദേശിയായ ഒരാൾ മരിച്ചതായി വിവരം. ഈ അപകടത്തിൽ 45 ഇന്ത്യക്കാർ ആണ് ജീവനോടെ വെന്തുമരിച്ചത്. ഡീസൽ ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കർണാടക സ്വദേശിയായ ഒരാൾ മരിച്ചതായി വിവരം ലഭിച്ചു. അദ്ദേഹത്തിന്റെ പാസ്‌പോർട്ടിൽ കർണാടകയിലെ ഹുബ്ബള്ളി എന്ന വിലാസമുണ്ടെന്ന് പറയപ്പെടുന്നു. ഹുബ്ബള്ളിയിൽ നിന്നുള്ള ഒരാൾ സൗദി അറേബ്യയിൽ ഉണ്ടായ അപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആ വ്യക്തിയുടെ ഉത്ഭവം കണ്ടെത്താൻ ഹൈദരാബാദ്…
Read Moreനഗരത്തിലെ ഗതാഗത നിയമലംഘനം: 10 മാസത്തിൽ പിഴ ഈടാക്കിയത് 207 കോടി
ബെംഗളൂരു: പത്തുമാസത്തിൽ ബെംഗളൂരു നഗരത്തിൽ ഗതാഗതനിയമലംഘനത്തിന് പിഴയായി ലഭിച്ചത് 200 കോടി രൂപയിലേറെ. ജനുവരി മുതൽ ഒക്ടോബർ വരെ 207.35 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 84.91 കോടി രൂപ ലഭിച്ച സ്ഥാനത്താണിത്. കുടിശ്ശികയുള്ള പിഴ അടയ്ക്കുന്നതിന് ഇളവ് നൽകിയതാണ് പിഴ ശേഖരണത്തിൽ കുതിപ്പിന് കാരണം. ഇളവ് അനുവദിച്ച ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെ 106 കോടി രൂപയാണ് പിഴയായി ലഭിച്ചത്. 3.86 ലക്ഷം കേസുകൾ പിഴയീടാക്കി തീർപ്പാക്കുകയും ചെയ്തു. പത്ത് മാസത്തിൽ 51.8 ലക്ഷം നിയമലംഘന കേസുകളിൽനിന്നായിട്ടാണ് 207…
Read Moreകോൺഗ്രസിനും ഇന്ത്യമുന്നണിക്കും പുതിയതന്ത്രങ്ങൾ അനിവാര്യം; ഡി.കെ. ശിവകുമാർ; എൻഡിഎയെ അഭിനന്ദിച്ച് ദേവഗൗഡ
ബെംഗളൂരു : കോൺഗ്രസിനും ഇന്ത്യസഖ്യത്തിനും ഭാവിയിലേക്ക് പുതിയതന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുഫലം കോൺഗ്രസിനും ഇന്ത്യമുന്നണിക്കും പാഠമാണെന്നും പറഞ്ഞു. അതേസമയം, ബിഹാറിലും വോട്ടുകവർച്ച നടന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. എൻഡിഎയെ അഭിനന്ദിച്ച് ജെഡിഎസ് ദേശീയ അധ്യക്ഷനായ എച്ച്.ഡി. ദേവഗൗഡ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജെഡിയു നേതാവ് നിതീഷ് കുമാറുമാണ് അഭിനന്ദനങ്ങൾ അർഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.
Read Moreലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതി: കന്നഡ സിനിമാ നിർമാതാവ് അറസ്റ്റിൽ
ബെംഗളൂരു : ലൈംഗികമായി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ കന്നഡ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. ശ്രീലങ്കയിലായിരുന്ന അരവിന്ദ് റെഡ്ഡി മടങ്ങിവരുന്നതിനിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്വദേശിനിയായ നടിയാണ് ഇയാൾക്കെതിരേ പോലീസിൽ പരാതി നൽകിയത്. ബിസിനസ് സ്ഥാപനമായ എവിആർ ഗ്രൂപ്പിന്റെ ഉടമയാണ് അരവിന്ദ് റെഡ്ഡി. നടനും ക്രിക്കറ്റ് താരവുമാണ്. ക്രിക്കറ്റ് ടീമായ ബെല്ലാരി ടസ്‌കേഴ്‌സിന്റെ മുൻ ക്യാപ്റ്റനാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട പരിപാടിക്ക് ശ്രീലങ്കയിൽ പോയി മടങ്ങുമ്പോഴാണ്…
Read Moreയുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ
ബെംഗളൂരു: കുടക് ലിംഗാപുരയിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റിന് സമീപം കാറിനുളളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി സിദ്ധാപുരയ്ക്ക് സമീപം ഇന്നലെ രാത്രി പതിവ് പരിശോധനയ്ക്കിടെയാണ് മൈസൂരു സ്വദേശിയായ ഒരു സ്ത്രീയുടെ മൃതദേഹം വനം വകുപ്പ് ഉദ്യോഗസ്ഥർ കാറിൽ കൊണ്ടുപോകുന്നത് കണ്ടെത്തിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മാൽദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു കാർ (HR-26-CE-9273) തടഞ്ഞു, ഭർത്താവടക്കം മൂന്ന് പുരുഷന്മാരെയും ഒരു സ്ത്രീയെയും കണ്ടെത്തി, സ്ത്രീ “ഉറങ്ങുകയാണെന്നാണ് ഇവർ അവകാശപ്പെട്ടത്. സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട വനം ജീവനക്കാർ ഇവരോട്…
Read Moreനഗരത്തിലെ 66 ഇടങ്ങളില്‍ പാര്‍ക്കിങ് ഇനി വേറെ ലവല്‍; സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതിയുമായി ജിബിഎ; നിർമിക്കുന്ന കേന്ദ്രങ്ങള്‍ എവിടെയെല്ലാം എന്നറിയാൻ വായിക്കാം
ബെംഗളൂരു: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമാകയി 66 ഇടങ്ങളില്‍ സ്മാര്‍ട്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുളള പദ്ധതിയുമായി ജിബിഎ. വ്യാപാര കേന്ദ്രങ്ങള്‍, ബസ് ടെര്‍മിനലുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവയുടെ സമീപത്താണ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ 9 നിലകളിലായി 485 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും. മജസ്റ്റിക്, സാറ്റലൈറ്റ്, വിജയനഗര്‍ ബസ് ടെര്‍മിനലുകള്‍ ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, മന്ത്രി സ്‌ക്വയര്‍മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുക. കുറഞ്ഞ സ്ഥലത്ത്…
Read More