നഗരത്തിലെ 66 ഇടങ്ങളില്‍ പാര്‍ക്കിങ് ഇനി വേറെ ലവല്‍; സ്മാര്‍ട്ട് പാര്‍ക്കിങ് പദ്ധതിയുമായി ജിബിഎ; നിർമിക്കുന്ന കേന്ദ്രങ്ങള്‍ എവിടെയെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരമാകയി 66 ഇടങ്ങളില്‍ സ്മാര്‍ട്ട് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുളള പദ്ധതിയുമായി ജിബിഎ.

വ്യാപാര കേന്ദ്രങ്ങള്‍, ബസ് ടെര്‍മിനലുകള്‍, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവയുടെ സമീപത്താണ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ 9 നിലകളിലായി 485 കാറുകള്‍ വരെ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

മജസ്റ്റിക്, സാറ്റലൈറ്റ്, വിജയനഗര്‍ ബസ് ടെര്‍മിനലുകള്‍ ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, മന്ത്രി സ്‌ക്വയര്‍മെട്രോ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ നിര്‍മിക്കുക.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ സ്മാര്‍ട്ട് പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ കഴിയും. നിലവില്‍ നഗരത്തിലെ 1194 റോഡുകളാണ് പാര്‍ക്കിങ് നിരോധിത മേഖലയായി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts