നിയമസഭാ സമ്മേളനത്തിനെത്തുന്ന എംഎല്‍എമാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തയ്യാറെടുത്ത് കര്‍ണാടക. മാര്‍ച്ച് മാസത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനെത്തുന്ന എംഎല്‍എമാര്‍ക്ക് വിശ്രമത്തിനായി റീക്ലൈനര്‍ കസേരകള്‍ ഒരുക്കുമെന്ന് കര്‍ണാടക നിയമസഭാ സ്പീക്കര്‍ യുടി ഖാദര്‍ അറിയിച്ചു.
കൂടാതെ മുമ്ബത്തെ പോലെ എംഎല്‍എമാര്‍ക്ക് ലഘുപലഹാരങ്ങളും സൗജന്യഭക്ഷണവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിച്ചശേഷം എംഎല്‍എമാര്‍ സഭയില്‍ നിന്ന് പോകുന്നത് പതിവാണ്.
ഇത് തടയുന്നതിനായി സഭയുടെ ലോഞ്ചില്‍ റീക്ലൈനര്‍ കസേരകള്‍ ഒരുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.” ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിനായി ഏകദേശം 15 മുതല്‍ 20 വരെ റീക്ലൈനര്‍ കസേരകള്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണത്തിന് ശേഷം എംഎല്‍എമാര്‍ക്ക് അല്‍പ്പസമയം ഉറങ്ങാനും വിശ്രമിക്കാനും ഇതിലൂടെ സാധിക്കും,” അദ്ദേഹം പറഞ്ഞു.എന്നാല്‍ വര്‍ഷം മുഴുവന്‍ നിയമസഭാ പ്രവര്‍ത്തിക്കാത്തതിനാല്‍ റീക്ലൈനര്‍ കസേരകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. പ്രതിവര്‍ഷം 30 ദിവസം മാത്രമാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.
അതിനാല്‍ റീക്ലൈനര്‍ കസേരകള്‍ വാടകയ്ക്ക് എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.” നിയമസഭയില്‍ എംഎല്‍എമാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതും അതിന്റെ ഭാഗമാണ്,” സ്പീക്കര്‍ പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് നിയമസഭയില്‍ ബജറ്റ് സമ്മേളനം ആരംഭിക്കുക.