അടുത്ത ആറുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ; മഴ കനത്തതോടെ ഒരു ഗ്രാമത്തിലെ 40 ഓളം കുടുംബങ്ങൾ ഒറ്റപെട്ടു

rain

ബെംഗളൂരു : വ്യാഴാഴ്ചയുണ്ടായ കനത്തമഴയിൽ ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ. ബെളഗാവി ജില്ലയിലെ അത്താണിക്കടുത്തുള്ള ഹുലഗാബൽ ഗ്രാമത്തിലാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്.

കർണാടകയിലെ കനത്ത മഴയും മഹാരാഷ്ട്രയിൽനിന്നുള്ള ജലപ്രവാഹം വർധിച്ചതും കാരണം ചിക്കോടിയിൽ കൃഷ്ണാനദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായതോടെയാണ് ഇവിടെയുള്ളവർക്ക് പുറത്തു കടക്കാനാകാതെ വന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സ് ജീവനക്കാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വൈകീട്ടോടെ കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

കനത്ത മഴയിൽ ധാർവാഡ്, ഗദക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ ജില്ലകളിൽ നിരവധി വീടുകൾക്കും കൃഷിയിടങ്ങളിലും നാശം സംഭവിച്ചു. അടുത്തു ആറുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts