പത്തനംതിട്ട: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങളും വെളിപ്പെടുത്തലുകളും നിരന്തരം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്ക് സമ്മര്‍ദമേറുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ തിടുക്കപ്പെട്ട തീരുമാനം വേണ്ടെന്ന് നിലപാടും ഒരുവശത്തുണ്ട്. മുതിര്‍ന്നനേതാക്കളാരും രാഹുലിന് പ്രതിരോധം തീര്‍ക്കാന്‍ രംഗത്തെത്താത്തതും രാജി അഭ്യൂഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ വ്യക്തമായ്ക്കയിരുന്നു. മാധ്യമങ്ങളെ നേരില്‍ കണ്ട് നിലപാട് വ്യക്തമാക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍…
Read MoreDay: 23 August 2025
ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്
ബെംഗളൂരു: 2025 ലെ ഗണേശ ചതുർത്ഥിക്ക് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ, ബെംഗളൂരുവിലെ പൊതു ഗണേശ ബോർഡുകൾ ഉത്സവത്തിനായി ഒരുങ്ങുകയാണ് . കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് ( കെഎസ്പിസിബി ) ഉത്സവത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപ്പനയും സംസ്ഥാനത്തുടനീളം നിരോധിച്ചു. നിയമവിരുദ്ധമായി അവ നിർമ്മിക്കുന്ന/വിൽക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്പിസിബി മാർഗ്ഗനിർദ്ദേശങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ/ചായം പൂശിയ വിഗ്രഹങ്ങൾ നദിയിലോ, കനാലിലോ, കിണറിലോ, മറ്റ് ജലാശയങ്ങളിലോ നിമജ്ജനം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. പ്രകൃതിദത്ത…
Read Moreഗണേശോത്സവം: കേരളത്തിലേക്ക് ഉൾപ്പെടെ 1500 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി
ബെംഗളൂരു : ഗണേശോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി. ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽനിന്നും ഓഗസ്റ്റ് 25, 26 തീയതികളിലാണ് സർവീസുകൾ പുറപ്പെടുക. 27, 31 തീയതികളിൽ കർണാടകത്തിൽനിന്നും കർണാടകത്തിനുപുറത്തുനിന്നും ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് നടത്തുക. പ്രീമിയം ബസുകളായിരിക്കും സർവീസിനയക്കുക. ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നുമാണ് സർവീസ് പുറപ്പെടുക. ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ മധുരൈ, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി…
Read More12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു
വാഗമണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ പശുപ്പാറ ചരലുവിള സി എ ലോറന്‍സാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ചയായിരുന്നു ലോറന്‍സ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടി അടുത്തുള്ള സ്‌കൂളിലേക്ക് ഓടിപ്പോകുകയും അധികൃതരെ സംഭവം അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പീഡനശ്രമത്തിന്റെ വിവരം വാഗമണ്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് ഇയാള്‍ കുമളിയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
Read Moreധർമ്മസ്ഥല കേസ്; മുഖംമൂടി ധരിച്ച സിഎൻ ചിന്നയ്യയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
ബെംഗളൂരു : ധർമ്മസ്ഥല പ്രദേശത്ത് നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടതായി പരാതി നൽകിയ സിഎൻ ചിന്നയ്യ എന്ന ചെന്നയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കസ്റ്റഡിയിൽ വിടാൻ ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കോടതി ശനിയാഴ്ച ഉത്തരവിട്ടു. ഇതിനെത്തുടർന്ന്, ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. ധർമ്മസ്ഥല, ഉജിരെ, ബെൽത്തങ്ങാടി എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി സ്ഥലപരിശോധന നടത്താനാണ് സാധ്യത. മൃതദേഹം കൊണ്ടുവന്ന സ്ഥലത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകാനും സാധ്യതയുണ്ട്. പ്രതികൾക്ക് പിന്നിൽ…
Read Moreബെംഗളൂരു -ചെന്നൈ എക്സ്പ്രസ് വേ ഉദ്ഘാടനം; പ്രധാന വിവരങ്ങൾ നൽകി കേന്ദ്ര ഗഡ്കരി
ഡൽഹി: ഇന്ത്യയുടെ ദേശീയ പാത അതോറിറ്റിയുടെ അഭിലാഷ പദ്ധതികളിലൊന്നായ ബെംഗളൂരു -ചെന്നൈ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തെക്കുറിച്ച് കേന്ദ്ര ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സുപ്രധാന വിവരങ്ങൾ നൽകി. മൊത്തത്തിൽ, 15,188 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള എക്സ്പ്രസ് വേയിൽ കർണാടകയിൽ വാഹന ഗതാഗതത്തിന് അനുമതി നൽകിയിട്ടുണ്ട്. 2025 ഡിസംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മുഴുവൻ ജോലികളും പൂർത്തിയാകുമെന്ന് ഗഡ്കരി പറഞ്ഞു തുടർന്ന് എക്സ്പ്രസ് വേ പിന്നീട് ഉദ്ഘാടനം ചെയ്യും. ലോക്സഭയിൽ എക്സ്പ്രസ് വേയുടെ പ്രവർത്തനത്തെക്കുറിച്ച് ബെംഗളൂരു സെൻട്രൽ…
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; അവന്തികയ്ക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്. രാഹുലിനെതിരെ ഗുരുതര ആരോപണമുന്നയിച്ച അവന്തികക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ് രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ന്യായീകരിക്കില്ല. പാർട്ടി നിലപാടും അതാണ്. രാഹുൽ തെറ്റുകാരൻ എന്ന് തെളിഞ്ഞിട്ടില്ല. പരാതികളിൽ വാസ്തവമുണ്ടെങ്കിൽ പരാതി ഉന്നയിച്ചവരെ പിന്തുണയ്ക്കും. രാഹുൽ കുറ്റക്കാരനാണെങ്കിൽ പാർട്ടി ഒരിക്കലും രാഹുലിനെ പിന്തുണക്കില്ല, അവന്തികയ്ക്ക് പൂർണ്ണപിന്തുണയുണ്ടാകുമെന്നും അരുണിമ എം കുറുപ്പ് പറഞ്ഞു.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി; നടുറോഡിൽ ചിക്കൻ തന്തൂരി ഉണ്ടാക്കി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് നടുറോഡിൽ ചിക്കൻ തന്തൂരിയുണ്ടാക്കി പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ. തിരുവനന്തപുരം വെള്ളറട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വെള്ളറട ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അടുപ്പിലാണ് തന്തൂരി ചുട്ട് പ്രതിഷേധിച്ചത്. എന്താ മോളൂസേ ജാഡയാണോ’ എന്ന തലക്കെട്ടിൽ രാഹുലിന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് അടക്കം സ്ഥാപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. വെള്ളറട ചൂണ്ടിക്കൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ രാഹുലിനെതിരെയുള്ള പ്രതിഷേധ ബോർഡുകൾക്കൊപ്പം പൂവൻകോഴിയെയും കയ്യിൽ പിടിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ അണിനിരന്നത്.
Read Moreപൊതുപ്രവര്‍ത്തകർ മാതൃകയാവേണ്ടവർ, കളങ്കരഹിതരാകണം’: രാഹുലിനെ തള്ളി ടി എൻ പ്രതാപൻ
തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Read Moreയുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സുഹൃത്തും മരിച്ചു
കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ യുവതിയെ തീ കൊളുത്തിക്കൊന്ന സുഹൃത്തും മരിച്ചു. പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ് മരിച്ചത്. ജിജേഷ് തീകൊളുത്തിയ പ്രവീണ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 21നാണ് മരിച്ചത്. ഓഗസ്റ്റ് 20ന് ഉച്ചയോടെയാണ് സുഹൃത്തായ ജിജേഷ് പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. യുവതിയുടെ വീട്ടിലെത്തിയാണ് ജിജേഷ് തീകൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് യുവതി മരിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളാവാം ആക്രമണത്തിലേക്ക്…
Read More