ഗണേശോത്സവം: കേരളത്തിലേക്ക് ഉൾപ്പെടെ 1500 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി

ബെംഗളൂരു : ഗണേശോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 പ്രത്യേക ബസുകൾ അനുവദിച്ച് കർണാടക ആർടിസി.

ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളിൽനിന്നും ഓഗസ്റ്റ് 25, 26 തീയതികളിലാണ് സർവീസുകൾ പുറപ്പെടുക. 27, 31 തീയതികളിൽ കർണാടകത്തിൽനിന്നും കർണാടകത്തിനുപുറത്തുനിന്നും ബെംഗളൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് നടത്തുക. പ്രീമിയം ബസുകളായിരിക്കും സർവീസിനയക്കുക. ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നുമാണ് സർവീസ് പുറപ്പെടുക.

ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ മധുരൈ, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നും പ്രത്യേക സർവീസുകൾ പുറപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts