12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

വാഗമണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ പശുപ്പാറ ചരലുവിള സി എ ലോറന്‍സാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബുധനാഴ്ചയായിരുന്നു ലോറന്‍സ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

എന്നാല്‍ കുട്ടി അടുത്തുള്ള സ്‌കൂളിലേക്ക് ഓടിപ്പോകുകയും അധികൃതരെ സംഭവം അറിയിക്കുകയുമായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പീഡനശ്രമത്തിന്റെ വിവരം വാഗമണ്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു.

അന്വേഷണം ആരംഭിച്ചതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന പൊലീസ് ഇയാള്‍ കുമളിയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts