വിവാഹസൽക്കര കാറ്ററിങ് ജോലിക്ക് നിയമിച്ച തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല; വനിതാ കാറ്ററിംഗ് കോൺട്രാക്ടർക്കെതിരെ കേസ്

ബെംഗളൂരു: വിവാഹത്തിന് നിയമിച്ച 60 തൊഴിലാളികളെ വഞ്ചിച്ചുവെന്ന പരാതിയിൽ വനിതാ കാറ്ററിംഗ് കോൺട്രാക്ടറിനെതിരെ കേസ്.

തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ നിന്നുള്ള 60 പേരടങ്ങുന്ന ഒരു സംഘമാണ് വിവാഹ ജോലികൾക്കായി ബെംഗളൂരുവിലെത്തിയത്.

ശനിയാഴ്ചയും ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിൽ നടന്ന വിവാഹത്തിൽ പച്ചക്കറി മുറിക്കൽ, പാത്രം കഴുകൽ, വേദി വൃത്തിയാക്കൽ എന്നിവയ്ക്കാണ് വനിതാ കാറ്ററിംഗ് കോൺട്രാക്ടറായ സുഗുണ തൊഴിലാളികളെ നിയമിച്ചത്.

  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!

ഫെബ്രുവരി 21 മുതൽ 23 വരെ മൂന്ന് ദിവസത്തേക്കാണ് അവർ അവരെ നിയമിച്ചത്. തൊഴിലാളികൾക്ക് പ്രതിദിനം 1,250 രൂപ നൽകാമെന്ന് സുഗുണ വാഗ്ദാനം ചെയ്തിരുന്നു,

എന്നാൽ പണം നൽകേണ്ട സമയത്ത്, 1,000 രൂപ നൽകാമെന്ന് അവരോട് പറഞ്ഞെങ്കിലും ഇതുവരെ അവർക്ക് പണം നൽകിയിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നത്.

വിവാഹത്തിനായി നിയമിക്കപ്പെട്ട തൊഴിലാളികൾ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുകയാണ്, സുഗുണ തങ്ങളെ വഞ്ചിച്ചുവെന്നാണ് ഇവരുടെ ആരോപണം.

സദാശിവനഗർ പോലീസ് സ്റ്റേഷനിൽ അവർ പരാതി നൽകി.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

നീതിയും തങ്ങളുടെ അവകാശങ്ങളും ആവശ്യപ്പെട്ട് തൊഴിലാളികൾ ഇപ്പോൾ റോഡിൽ തമ്പടിച്ചിരിക്കുകയാണ്.

സമ്മതിച്ചതുപോലെ ശമ്പളം ലഭിക്കുന്നതുവരെ അവർ പിന്മാറാൻ കൂട്ടക്കുനില്ല. തിങ്കളാഴ്ച മുതൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts