ഓട്ടോറിക്ഷകളിലെ ഫെയർ മീറ്ററുകൾ ഉപയോഗശൂന്യം: പ്രതിഷേധിച്ച് ജനം.

ബെംഗളൂരു: നഗരത്തിൽ ഓട്ടോറിക്ഷയുടെ ഫെയർ മീറ്റർ പരിഷ്കരിക്കാൻ നടപടിയില്ലെന്ന് വൃാപക പരാതി. അത്കൊണ്ട് തന്നെ നിരക്ക് ഉയർത്തി 3 മാസം പിന്നിട്ടിട്ടും ഓട്ടോറിക്ഷ ജീവനക്കാർ അമിത കൂലിയാണ് ഈടാക്കുന്നതെന്നും ജനങ്ങൾ പരാതി ഉന്നയിക്കുന്നുണ്ട്.

നിരവധി സമരങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞ മാസം ഡിസംബർ ഒന്നിന് ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 30 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാക്കി ഉയർത്തിയത്. തുടർന്ന് നിലവിലെ ഫെയർ മീറ്റർ മാറ്റം വരുത്തുന്നതിന് ഫെബ്രുവരി വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ നഗരത്തിലിപ്പോഴും സർവീസ് നടൂത്തുന്ന ഭൂരിഭാഗം ഓട്ടോകളും പഴയ ഫെയർമീറ്ററിൽ തന്നെയാണ് ഉപയോഗിക്കുന്നത്.

  അവധി കഴിഞ്ഞ് മടക്കം: ബെംഗളൂരുവിൽ വാഹനത്തിരക്ക് രൂക്ഷം; അതിർത്തികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം നഗരത്തിൽ 1.75 ലക്ഷം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്കിൽ 75,000 ഡിജിറ്റൽ ഫെയർ മീറ്ററുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. മറ്റുള്ളവ വ്യാജ മീറ്ററുകൾ സ്ഥാപിച്ചാണ് ഓടുന്നത്.

ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റർ പരിശോധിക്കാനുള്ള അധികാരം ലീഗൽ മെട്രോളജി വകുപ്പിനാണ് ഉളളത്. എന്നാൽ സിറ്റി പെർമിറ്റുള്ള ഓട്ടോകളുടെ മീറ്റർ പരിശോധിച്ച് പുതുക്കിയ നിരക്ക് ക്രമീകരിക്കാൻ ചുമതലയുളളത് ഇൻസ്പെക്ടമാർക്കുമാണ്. പക്ഷേ ജീവനക്കാരുടെ ക്ഷാമമാണ് പരിശോധന നടത്തുന്നത് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രയി ചുരുങ്ങാനായുളള കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
[masterslider id="10"]

Related posts

Click Here to Follow Us