ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ബെംഗളൂരു : ധാർവാഡ് റൂറൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്‌സൺ ബസവരാജ് ഹൊറട്ടിയുടെ പേര് പരാമർശിച്ചതിന് കർണാടകയിലെ ധാർവാഡിലെ ഒരു പോലീസ് ഇൻസ്‌പെക്ടറെ ശനിയാഴ്ച സസ്‌പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ധാർവാഡിലെ സർവോദയ എജ്യുക്കേഷൻ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് ധാർവാഡ് റൂറൽ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഇൻസ്‌പെക്ടർ ശ്രീധർ സതാരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഡിജിപി പ്രവീൺ സൂദിന്റെ സസ്‌പെൻഡ് ചെയ്തത്.

  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും

ജനുവരി 25 ന് മുഗദ് ഗ്രാമത്തിൽ ട്രസ്റ്റ് മാനേജ്‌മെന്റും വാൽമീകി സമുദായത്തിലെ ഏതാനും അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായതായി പോലീസ് പറഞ്ഞു. ഇതിനെത്തുടർന്ന്, ഹൊറട്ടിയുടെ നിർദ്ദേശപ്രകാരം, ട്രസ്റ്റ് നടത്തുന്ന സ്കൂളിൽ വച്ച് തന്നെയും മറ്റ് സംഘാംഗങ്ങളെയും അഞ്ച് പേർ ചേർന്ന് ആക്രമിച്ചതായി ആരോപിച്ച് വാൽമീകി സമുദായ നേതാവ് മോഹൻ ഗുഡസൽമണി പോലീസിൽ പരാതി നൽകി.

എന്നാൽ ജനുവരി 25ന് സംഭവം നടക്കുമ്പോൾ സർവോദയ എജ്യുക്കേഷൻ ട്രസ്റ്റിന്റെ തലവനായ ഹൊറട്ടി ബെംഗളൂരുവിലായിരുന്നു. സംഭവവുമായി ഹൊറട്ടിക്ക് ബന്ധമുണ്ടെന്ന് കാണിക്കാൻ തെളിവുകൾ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിയമസഭാ കൗൺസിലിലെ ഏതാനും അംഗങ്ങൾ നടന്ന നിയമസഭാ സമ്മേളനത്തിലും വിഷയം ഉന്നയിസിച്ചിരുന്നു തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts