കേരളത്തിൽ വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ്; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു: തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ജലനിരപ്പ് റൂൾ കർവ് പിന്നിട്ടതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി.

ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

തെക്ക്-കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരിക്കുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് പ്രവചിക്കുന്നു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

കാലാവസ്ഥാ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, മലനിരകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 21 വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ
[masterslider id="10"]

Related posts

Click Here to Follow Us