ശബരിമലയിലെ സ്വർണപ്പാളി ബെംഗളൂരു ക്ഷേത്രത്തിലെന്ന് സംശയം; വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വര്‍ണപ്പാളി വിവാദം വഴിത്തിരിവിലേക്ക്. സന്നിധാനത്ത് നിന്ന് ചെന്നൈയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെത്തിച്ച് പ്രദര്‍ശിപ്പിച്ചെന്ന് കണ്ടെത്തല്‍.

സ്വർണപ്പാളി ശ്രീറാംപുറ ക്ഷേത്രത്തിലെത്തിച്ചതായാണ് വിജിലൻസിന് ലഭിച്ച വിവരം.

ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ജോലി നോക്കിയിരുന്ന ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിലെത്തിച്ച കാര്യം ക്ഷേത്രം ഭാരവാഹി സ്ഥിരീകരിച്ചു. ഇതോടെ യഥാര്‍ത്ഥ സ്വര്‍ണപ്പാളി 2019ല്‍ ഉണ്ണികൃഷ്ണന്‍ മാറ്റിയതായും ദേവസ്വം വിജിലന്‍സിന് സൂചന ലഭിച്ചു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഉണ്ണികൃഷ്ണൻ പോറ്റിയേയും ബെംഗളൂരുവിലുള്ള സുഹൃത്തുക്കളേയും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് വ്യക്തമാക്കി.

യഥാർഥ സ്വർണപ്പാളി മാറ്റി മറ്റൊരു പാളിയാണോ ഉണ്ണികൃഷ്ണൻ പോറ്റി തിരികെ കൊണ്ടുവന്നതെന്ന് വിജിലൻസ് അന്വേഷിക്കും.

ശ്രീറാംപുറ ക്ഷേത്രത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുമായും ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts