വെള്ളപ്പൊക്കം; 15 പാലങ്ങൾ വെള്ളത്തിനടിയിൽ; ഗതാഗതം പൂർണമായും സ്തംഭിച്ചു

ബെംഗളൂരു: മഹാരാഷ്ട്രയിലെ കനത്തമഴയെത്തുടർന്ന് ബെളഗാവി ജില്ലയിലെ കൃഷ്ണാനദിയിൽ നീരൊഴുക്ക് ഉയർന്നു.

മഹാരാഷ്ട്രയിലെ വിവിധ ജലസംഭരണികളിൽനിന്നും ദൂത്ഗംഗ നദിയിൽനിന്നും 2.60 ലക്ഷം ക്യുസെക്സ് വെള്ളം കൃഷ്ണാനദിയിൽ ഒഴുകിയെത്തുന്നുണ്ട്.

ഇതോടെ, ബെളഗാവി ജില്ലയിലെ നിപ്പാനി, ചിക്കോടി, കഗാവദ് താലൂക്കുകളിലെ 15 പാലങ്ങൾ വെള്ളത്തിനടിയിലായി. ഈ താലൂക്കുകളിൽ ശനിയാഴ്ച ഗതാഗതം പൂർണമായും സ്തംഭിച്ചു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മുൻകരുതലിന്റെ ഭാഗമായി 500-ലധികം ആളുകളെ നിപ്പാനി, അത്താണി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയുണ്ടായ കനത്തമഴയിൽ ജില്ലയിൽ വ്യാപകനാശമാണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts