വിശ്വാസം വിവേകത്തിന് വഴിമാറി;താഴ്ന്ന ജാതിക്കാരനാണ് എന്നാരോപിച്ച് വാതിലുകൾ കൊട്ടിയടച്ച അതേ നാട്ടുകാർ എം.പി.ക്ക് വൻ സ്വീകരണമൊരുക്കി.

ബെംഗളൂരു : വിശ്വാസം വിവേകത്തിന് വഴിമാറി,ജാതിയുടെ പേരിൽ പ്രവേശനം നിഷേധിക്കപ്പെട്ട തുമക്കുരുവിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ ബിജെപി എംപി നാരായണ സ്വാമിക്ക് ഊഷ്മള വരവേൽപ്പ് ലഭിച്ചു.

ദളിത് വിഭാഗക്കാരനായ നാരായണസ്വാമി ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച ഗൊല്ലറഹട്ടിയിൽ എത്തിയപ്പോഴാണ് മുന്നോക്ക ജാതിക്കാരുടെ അധിക്ഷേപത്തിന് ഇരയായത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

സംഭവം വിവാദമായതോടെ രാഷ്ട്രീയ സാമുദായിക നേതാക്കൾ ഗ്രാമീണരുമായി ചർച്ച നടത്തി സമവായത്തിൽ എത്തുകയായിരുന്നു.

അതിന് ശേഷം വൻ സ്വീകരണം ഒരുക്കുകയും ചെയ്തു. ചിത്രദുർഗ ലോകസഭാ മണ്ഡലത്തെയാണ് നാരായണസ്വാമി പ്രതിനിധീകരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts