സൂക്ഷിക്കുക! തീവ്രവാദികൾ നമുക്കിടയിൽ തന്നെയുണ്ട്; ഇലക്ട്രോണിക് സിറ്റിയിലെ ഒരു വാടക വീട്ടിൽ എൻ.ഐ.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ സ്ഫോടകവസ്തുക്കളുടെ ശേഖരം!

ബെംഗളൂരു : അറസ്റ്റിലായ ജമാഅത്തെ മുജാഹിദീൻ ബംഗ്ലാദേശ് നേതാവ് മുഹമ്മദ് വഹീദ് ഇസ്‌ലാമിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നഗരത്തിൽ നിന്നും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു.

http://bangalorevartha.in/archives/39537

ഇലക്ട്രോണിക് സിറ്റിയിലെ വാടക വീട്ടിൽ നിന്നാണ് ഗ്രനേഡും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. രണ്ട് ബാറ്ററി, ഒരു കപ്പാസിറ്റർ, ഇലക്ട്രിക് വയറുകൾ, മൈക്രോ ലിഥിയം സെല്ലുകൾ മറ്റ് രാസപദാർത്ഥങ്ങൾ തുടങ്ങിയവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ബംഗാളിൽ എഴുതിയ കത്തുകളും ലഭിച്ചു കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മുഹമ്മദ് ജാഹിദുൽ അറസ്റ്റിലായത്.

2014 നടന്ന ബംഗാൾ ബർദ്വാൻ സ്ഫോടനത്തിൽ മുഖ്യ പ്രതിയായ മുഹമ്മദ് ഷാഹിദ് ഇസ്ലാമും സംഘവും ഇലക്ട്രോണിക് സിറ്റി പുറമേ കെആർ പുരം, ചിക്കബാനവാര, ശിക്കാരി പാളയ, അത്തി ബെലെ, കാഡുഗൊഡി എന്നിവിടങ്ങളിലും താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

2017 ജൂലൈ മുതൽ ഒക്ടോബർ വരെ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ ഈ സംഘം വിവിധ സ്ഫോടനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള ആരിഫ്, ഹബീബുർ, ഫാഹിൻ എന്നിവരാണ് സ്ഫോടനങ്ങൾ നടത്താൻ തനിക്കൊപ്പം ഉണ്ടായിരുന്നതെന്ന് ജാഹിദുൽ ഇസ്ലാം മൊഴിനൽകിയിട്ടുണ്ട്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

കഴിഞ്ഞ ജൂലൈ എട്ടിന് ചിക്കബാനവാരയിലെ വാടകവീട്ടിൽ നിന്ന് ഐഡി സർക്യൂട്ടുകൾ തോക്കും തിരകളും കണ്ടെത്തിയിരുന്നു.

ബർദ്വാൻ സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
[masterslider id="10"]

Related posts