മെട്രോ പദ്ധതി; ഫണ്ടിന്റെ 80% ചിലവഴിച്ചത് ഞങ്ങൾ; ബിജെപി ചെലവഴിച്ചത് 20 ശതമാനം മാത്രം; ഡി കെ ശിവകുമാർ

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിനായി സംസ്ഥാന സർക്കാർ 80 ശതമാനം ചെലവഴിച്ചു, അതേസമയം കേന്ദ്ര ബിജെപി സർക്കാർ 20 ശതമാനം മാത്രമാണ് ചെലവഴിച്ചത്.

ചില സ്ഥലങ്ങളിൽ 11 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് ഡിസിഎം ഡി കെ ശിവകുമാർ പറഞ്ഞു. ഞായറാഴ്ച സദാശിവനഗറിലെ തന്റെ വസതിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ബിജെപി എംപിമാർക്കും നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

“പ്രധാനമന്ത്രി മോദിയോട് ബെംഗളൂരുവിന് കുറഞ്ഞത് ഒരു ലക്ഷം കോടി രൂപയെങ്കിലും ഗ്രാന്റായി നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മെട്രോ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ മുഴുവൻ പണവും നൽകിയിട്ടുണ്ട്.

കേന്ദ്രത്തിലെ ബിജെപി സർക്കാർ 50 ശതമാനം നൽകേണ്ടതായിരുന്നു. അതും നൽകിയിട്ടില്ല. എന്നിരുന്നാലും, ഈ സംസ്ഥാനത്തെയും ബെംഗളൂരുവിലെയും ജനങ്ങളുടെ പ്രയോജനത്തിനായി ഞങ്ങൾ ഈ പ്രവൃത്തി പൂർത്തിയാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന രണ്ടാമത്തെ നഗരമാണ് ബെംഗളൂരുവെങ്കിലും, ലഭിക്കുന്ന ഗ്രാന്റ് വളരെ കുറവാണ്, എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts