പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പാലക്കാട്: ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്ബത്തൂരില്‍ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശി ശ്രീ ഗൗതമാണ് മരിച്ചത്.

ഒഴുക്കില്‍പ്പെട്ട രണ്ടാമനായി തെരച്ചില്‍ നടക്കുകയാണ്. നെയ്‌വേലി സ്വദേശി അരുണ്‍ കുമാറിനായാണ് തെരച്ചില്‍ നടക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സ്‌കൂബാ സംഘമാണ് തെരച്ചില്‍ നടത്തുന്നത്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

യുവാക്കള്‍ ചുഴിയില്‍പ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ശ്രീഗൗതമിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാർ പറയുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇതിനുമുൻപും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts