ബെംഗളൂരു : ബിലിഗിരിരംഗന ബേട്ട കടുവസംരക്ഷണകേന്ദ്രത്തിലെ ബേഡഗുളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ബെഡഗുളി സ്വദേശിനി ഹാദിയ രംഗമ്മയാണ് (55) രാവിലെ നടക്കാൻപോയപ്പോൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവാവിനും ഇതേ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാമയ്യന പൊടിയ സ്വദേശിയായ രവിക്കാണ് പരിക്കേറ്റത്. അതെസമയം മേഖലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.
Read MoreMonth: June 2025
242 യാത്രക്കാറുമായി പറന്നുയർന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണു
അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. വിമാനത്തിന്റെ പിന്‍വശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നത്. തകര്‍ന്നതിനു പിന്നാലെ വിമാനത്തില്‍ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
Read Moreലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള മേഘാനിയിൽ എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം തകർന്ന് വീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം . 242 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് സംഭവം.
Read Moreഫോണുമായി കുരങ്ങൻ മരത്തിന് മുകളിൽ; ഉടമയുടെ രക്ഷയ്ക്കെത്തിയത് വാഴപ്പഴം
ബെംഗളൂരു : യുവതിയുടെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ച് കുരങ്ങൻ. ബെംഗളൂരുവിലെ ശിവമൊഗ്ഗ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തട്ടിപ്പറിച്ച ഫോൺ മണിക്കൂറുകളോളം കൈവശം വെച്ച കുരങ്ങൻ യുവതിയെ ആശങ്കയിലാക്കി. ഫോൺ തിരിച്ച് നൽകാൻ മറ്റൊരു വഴിയും ഇല്ലെന്ന് കണ്ടതോടെ യുവതി കുരങ്ങന് വാഴപ്പഴം ഓഫർ ചെയ്‌തു. വാഴപ്പഴഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ ഫോൺ തിരിച്ചുനൽകി. മരത്തിലിരുന്ന് കുരങ്ങ് മനുഷ്യൻ്റെ ഫോൺ ഉപയോഗരീതികൾ അനുകരിച്ചത് കൗതുകക്കാഴ്ചയായി. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതി ഫോൺ തുറന്നിട്ട ജനാലക്കരികിൽ വെച്ചിരുന്നു. ഇത് കണ്ട കുരങ്ങൻ…
Read Moreസാമൂഹ്യക്ഷേമ വകുപ്പിലെ വനിതാ ജീവനക്കാരിയെ യുവാവ് കുത്തിക്കൊന്നു.
ബെംഗളൂരു: സാമൂഹ്യക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു വനിതാ ജീവനക്കാരി തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിൽ കുപിതനായ ഒരു യുവാവ് അവരെ കത്തികൊണ്ട് കുത്തിക്കൊന്നു. ഇൻഡി പട്ടണത്തിലെ ടിപ്പു സുൽത്താൻ സർക്കിളിലാണ് സംഭവം . ഇൻഡി താലൂക്കിലെ കോട്നാൽ ഗ്രാമത്തിലെ രേണുക സയബന്ന കണ്ണോലി (30) ആണ് കൊല്ലപ്പെട്ട സ്ത്രീ. ഇൻഡി താലൂക്കിലെ അഗരഖേഡ ഗ്രാമത്തിലെ സഞ്ജു ബനസോഡെയാണ് കൊലപാതകത്തിലെ പ്രതി. രേണുക സാമൂഹ്യക്ഷേമ വകുപ്പിൽ ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു. പതിവുപോലെ ബുധനാഴ്ച കോട്നാൽ ഗ്രാമത്തിൽ നിന്ന് ബസിൽ എത്തിയതായിരുന്നു രേണുക. ആ സമയത്ത്, ബൈക്കിൽ…
Read Moreനഗരത്തിലെ സ്കൂൾബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 11 വിദ്യാർഥികൾക്ക് പരിക്ക്
ബെംഗളൂരു : സ്കൂൾബസ് മറിഞ്ഞതിനെത്തുടർന്ന് 11 വിദ്യാർഥികൾക്കും ഡ്രൈവർ അടക്കം ബസ് ജീവനക്കാർക്കും പരിക്കേറ്റു. നഗരപ്രാന്തപ്രദേശമായ ചിക്കബിദരകല്ലിലാണ് അപകടം നടന്നത്. ബെംഗളൂരു വെസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂളിലെ ബസാണ് ഇതേ സ്കൂളിലെ മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞത്. പരിക്കേറ്റ വിദ്യാർഥികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു.
Read Moreപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധം ആക്കി. ഇന്ത്യയില്‍ കോവിഡ് കേസുകളുടെ എണ്ണം 7000 കടന്ന സാഹചര്യത്തിൽ ആണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധം ആക്കിയത്. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ കാണാന്‍ പോകുന്ന ഡല്‍ഹി മുഖ്യമന്ത്രി, ഏഴ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ ഡല്‍ഹിയില്‍ നിന്നുള്ള 70 ഓളം ബിജെപി പ്രവര്‍ത്തകര്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകും. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി എല്ലാ സംസ്ഥാന നേതാക്കളെയും ഇന്ന് രാത്രി ഏഴ്…
Read Moreബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത!
ബെംഗളൂരു: ചൊവ്വാഴ്ച രാത്രി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ നാശം വിതച്ചു. അതുപോലെ, അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചനമുണ്ട് (കർണാടക കാലാവസ്ഥ). അതിനാൽ, ജൂൺ 12 മുതൽ 15 വരെ സംസ്ഥാനത്തിന്റെ തീരദേശ, വടക്കൻ ഉൾനാടൻ, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 12ന് തീരദേശ ജില്ലകൾ, ഗദഗ്, കോപ്പൽ, യാദ്ഗിർ, കലബുറഗി, റായ്ച്ചൂർ, ബിദാർ, ബെൽഗാം, വിജയപുര, ബാഗൽകോട്ട്, ധാർവാഡ്, ഹാവേരി എന്നിവിടങ്ങളിലെ വടക്കൻ ഉൾപ്രദേശങ്ങളിൽ…
Read Moreമലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്. മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഫോണും പഴ്സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യ വര്‍ഷ എംടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു.…
Read Moreബെംഗളൂരു ദുരന്തത്തിൽ ആർസിബിക്കും ബിസിസിഐക്കും ഹൈക്കോടതിയിൽ പഴി
ബെംഗളൂരു: ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയത്. ആര്‍സിബിയില്‍നിന്നോ ബിസിസിഐയില്‍നിന്നോ നേരിട്ട് ഒന്നും വന്നില്ല. അപ്പോഴും സാമൂഹികമാധ്യമംവഴി വലിയ പ്രചാരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ലോകത്തെ മുഴുവന്‍ ക്ഷണിച്ചതുപോലെയായിരുന്നു അവരുടെ പ്രചാരണം. ഇതോടെ മൂന്നര ലക്ഷം മുതല്‍ നാലുലക്ഷംവരെ ആളുകള്‍ ഒത്തുകൂടി. സ്‌റ്റേഡിയത്തിലാകെ 33,000 പേരെ മാത്രമേ ഉള്‍ക്കൊള്ളാനാവുമായിരുന്നുള്ളൂ. ആരെ അകത്തു പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. ആര്‍ക്കും സ്വാഗതം…
Read More