മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയില്‍ എത്തിയ തൃശ്ശൂര്‍ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരയായത്.

മാരകായുധങ്ങള്‍ കൊണ്ടും ബിയര്‍ ബോട്ടില്‍ കൊണ്ടും വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. പ്രകോപനം കൂടാതെയാണ് ഗുണ്ടകള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ഫോണും പഴ്സുമുള്‍പ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഒഡീഷ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആദ്യ വര്‍ഷ എംടെക് പവര്‍ സിസ്റ്റം വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒഡീഷ സര്‍ക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തില്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാര്‍ത്ഥികളായ നാല് പേര്‍ ഇന്റേണ്‍ഷിപ് ചെയ്യുകകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച സമീപത്തുള്ള വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി മര്‍ദിക്കുകയും ബിയര്‍ കുപ്പികള്‍ കൊണ്ട് തലക്കടിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ കവര്‍ന്നെടുക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് മാറി പോലീസിനെ വിവരമറിയിച്ച് പോലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവില്‍ ആരോഗ്യനില തൃപ്തികരമായതിനാല്‍ വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts