മൂന്നാം ഘട്ടത്തിൽ പിഴവ്; പരാജയപ്പെട്ട് ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടെ കാര്യം ഐ.എസ്.ആർ.ഒ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദൗത്യം ലക്ഷ്യത്തിലെത്താൻ സാധിച്ചില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ വ്യക്തമാക്കി. ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു. എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇ‌ഒ‌എസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള…

Read More

ശക്തമായ മഴ; ബെംഗളുരു നഗരം വെള്ളത്തിൽ, ഗതാഗത തടസം 

ബെംഗളുരു: കനത്ത മഴയില്‍ ദുരിതത്തിലായി ബെംഗളുരു നഗരം. പലയിടങ്ങളിലും മഴയില്‍ കനത്ത നാശനഷ്ടം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തില്‍ ഇപ്പോഴും കനത്ത ഗതാഗതക്കുരുക്കാണ അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളില്‍ മരം വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കട പുഴകി വീണു. ശിവാനന്ദ സർക്കിളില്‍ മരം വീണ് രണ്ട് പേർക്ക് പരിക്ക്. കനത്ത മഴയില്‍ ഐപിഎല്‍ മത്സരം തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർസിബി – കെകെആർ മത്സരം…

Read More

പെയ്തൊഴിയാതെ മഴ; ബെംഗളൂരു-കൊല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു 

ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ഒരു പന്ത് പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. 12 മത്സരങ്ങള്‍ പൂർത്തിയാകുമ്പോള്‍ എട്ട് വിജയവും മൂന്ന് സമനിലയും ഉള്‍പ്പെടെ 17 പോയിന്റ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. എന്നാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനായി ആർസിബി ഇനിയും കാത്തിരിക്കണം.

Read More

ബെംഗളൂരുവില്‍ കനത്ത മഴ; കളി വൈകുന്നു

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ വില്ലനായി മഴ. ബെംഗളൂരുവില്‍ മഴ ശക്തമായി തുടരുകയാണ്. 7 മണിയ്ക്ക് ടോസ് ഇടാനിരിക്കെ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തും കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ ടോസും മത്സരവും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായതിനെ തുടർന്ന് ഐപിഎല്‍ ഒരാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടായതിനെ തുടര്‍ന്ന് ടൂർണമെന്റ് ഇന്ന് വീണ്ടും പുന:രാരംഭിക്കുകയാണ്. പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ സജീവമായി തുടരണമെങ്കില്‍ നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം 

മസ്കത്ത്: ഒമാന്‍ ബൗഷറിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈല്‍ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അപകടം. സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യല്‍ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ തമിഴ്നാട്ടിൽ വാഹനാപകടം; 4 മരണം 

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മരണം. 15 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ യോടെയാണ് സംഭവം നടന്നത്. നാഗർകോവിലില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഒമ്നി വാൻ. കരൂർ- സേലം റോഡില്‍ വച്ചാണ് വാൻ ട്രാക്ടറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മീഡിയനിലേക്ക് തെറിച്ചുപോയ വാൻ തൂത്തുക്കുടിയില്‍ നിന്ന് എതിർദിശയിലൂടെ വന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായി തകർന്നു. ഒമ്നി വാനിന്റെ ഡ്രൈവറും മരണപ്പെട്ടവരിലുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്…

Read More

ഐപിഎൽ അവസാന പാദത്തിലേക്ക്; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനെ നേരിടും 

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 2025 ലെ 58-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലവിലെ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ചെറിയ ഇടവേളകള്‍ക്ക് ശേഷം ടൂർണമെന്റ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി കടന്നുള്ള സംഘർഷങ്ങളെത്തുടർന്ന് ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ 18-ാം പതിപ്പ് പുനരാരംഭിക്കുന്നു, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു, ടൂർണമെന്റ് അവസാന പാദത്തിലേക്ക് കടക്കുമ്ബോള്‍ തീവ്രത കൂടുതലാണ്. രജത് പട്ടീദർ നയിക്കുന്ന ടീം സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം ഉറപ്പാക്കാൻ ശ്രമിക്കും, ഈ വിജയം അവർക്ക് പ്ലേഓഫില്‍ സ്ഥാനം…

Read More

വിരാട് കോലിയുടെ ടെസ്റ്റ്‌ ജേഴ്സി ധരിച്ചെത്താൻ ആരാധകർക്ക് നിർദേശം; നഗരത്തിൽ ജേഴ്സിയ്ക്ക് വൻ ഡിമാൻഡ്

ബെംഗളൂരു: ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിക്ക് ആദരമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് കോലിയുടെ 18-ാം നമ്പർ ടെസ്റ്റ് ക്രികറ്റ് ജേഴ്സി ധരിച്ചുവരാനാണ് ആർസിബി ആരാധകക്കൂട്ടത്തിന്റെ ആഹ്വാനം. ഇതോടെ ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് കോലിയുടെ ടെസ്റ്റ് ജേഴ്സിയുടെ വില്‍പ്പന തകൃതിയാണ്. വെള്ളിയാഴ്ച സ്റ്റേഡിയത്തിന് സമീപം നിരവധി തെരുവു കച്ചവടക്കാരാണ് കോലിയുടെ ജേഴ്സി വില്‍പ്പന നടത്തുന്നത്. നിരവധിയാളുകള്‍ ജേഴ്സി വാങ്ങാനും എത്തുന്നുണ്ട്. ഇതോടെ ശനിയാഴ്ച…

Read More

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും

ബെംഗളൂരു: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് 16 കോച്ചുകളുമായുള്ള ട്രെയിൻ മേയ് 22 ന് സർവീസ് തുടങ്ങിയേക്കും. 8 കോച്ചുള്ള ട്രെയിനാണു ഇപ്പോള്‍ മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്. കോച്ചുകള്‍ കൂടുതലായി വരുന്നതോടെ 530 സീറ്റുകള്‍ അധികമായി ലഭിക്കും. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1128 ആയി ഉയരും. നിലവിലുള്ള വന്ദേഭാരതിന്റെ നീലയും വെള്ളയും നിറത്തിനുപകരം ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്. നാഗർകോവില്‍- ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചതാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് ഗുണം ചെയ്തത്. അവിടെ നിന്നു പിൻവലിച്ച 16 കോച്ച്‌ ട്രെയിനാണു പാലക്കാട്…

Read More

നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ; പോലീസിൽ പരാതി നൽകി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിന് പുത്തൂർ നഗര വികസന അതോറിറ്റി ചെയർപേഴ്‌സൻ അമല രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പുത്തൂർ എം.എല്‍.എ സഞ്ജീവ് മറ്റന്തൂരിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം പുത്തൂർ ടൗണ്‍ പോലീസിന് പരാതി നല്‍കി. ചൊവ്വാഴ്ച വൈകീട്ട് 7.30ന് രാമചന്ദ്ര ‘ഇവരു വിശ്വ ഗുരു അല്ല വിഷ ഗുരു’ എന്നെഴുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഇവർ വേറെയും പോസ്റ്റുകളിട്ടിരുന്നതായും കണ്ടെത്തി. പ്രധാനമന്ത്രിയെ അപമാനിക്കുന്നതും മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാൻ കഴിവുള്ളതുമായ പോസ്റ്റുകളാണിതെന്ന് ബി.ജെ.പി ആരോപിച്ചു. നിയമോപദേശം…

Read More
Click Here to Follow Us