നമ്മ മെട്രോ യെല്ലോ ലൈൻ സർവീസ് ഉടൻ

ബെംഗളൂരു : ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ പാതയിൽ അടുത്തമാസം ട്രെയിൻ സർവീസ് ആരംഭിക്കും. ആർവി റോഡിൽനിന്ന്‌ ആരംഭിച്ച് ബൊമ്മസാന്ദ്രയിൽ എത്തിച്ചേരുന്ന 19.15 കിലോമീറ്റർ പാതയിലാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്. ബെംഗളൂരുവിലെ മൂന്നാമത്തെ മെട്രോ പാതയാണിത്. നിലവിൽ പർപ്പിൾ ലൈനും ബ്ലൂ ലൈനുമാണ് മെട്രോയ്ക്ക് ഉള്ളത്. യെല്ലോ ലൈൻ പാതയുടെ നിർമാണവും പരീക്ഷണ ഓട്ടവും പൂർത്തിയായിട്ട് മാസങ്ങളായി. സർവീസ് തുടങ്ങുന്നത് പല വട്ടം മാറ്റിവെക്കുകയായിയിരുന്നു. തുടക്കത്തിൽ പ്രധാന സ്റ്റേഷനുകളിൽ മാത്രം ട്രെയിൻ നിർത്തുന്ന തരത്തിലായിരിക്കും സർവീസുകളെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ 16 സ്റ്റേഷനുകളാണ്…

Read More

21 വയസുകാരൻ അധ്യാപകന്റെ മുഖത്ത് കുത്തിപരിക്കേൽപ്പിച്ചു

ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന കാരണത്താല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച്‌ 21 വയസുകാരന്‍. ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. 36 വയസുകാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പവന്‍ ജാദവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. പന്തെടുക്കാന്‍ ചെന്നപ്പോള്‍, പന്ത് ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.…

Read More

ജനറൽ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചു കേറുന്നത് പതിവാകുന്നു

നിൽക്കാൻപോലും ഇടമില്ലാത്തതിനാൽ ജനറൽ കോച്ചുകളിലേക്ക് ടിക്കറ്റ് എടുക്കുന്നവർ സ്ലീപ്പർ കോച്ചുകളിലേക്ക് അഭയം തേടുന്നു. തിരക്കിനനുസരിച്ച് പ്രത്യേക തീവണ്ടികൾ അനുവദിക്കാത്തതിനാലാണിത്. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ജനറൽ കോച്ചുകളിൽ ഇടമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സ്ലീപ്പർ കോച്ചുകളിലേക്ക് കയറുന്നത്. രാത്രികാലയാത്രയ്ക്കിടയിലാണ് ജനറൽ ടിക്കറ്റെടുത്ത യാത്രക്കാർ സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചുകയറുന്നത്. സ്ലീപ്പർ കോച്ചുകളിൽ ബർത്തുകൾക്കിടയിലെ തറയിലും നടന്നുപോകുന്ന സ്ഥലങ്ങളിൽ കിടന്നുമാണ് യാത്രചെയ്യുന്നത്. റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ലീപ്പർ കോച്ചുകളിൽ അനധികൃതമായി കയറിയിറങ്ങുന്നവർ ആരാണെന്നറിയില്ല. ബർത്തുകൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്ന ലഗേജുകൾ സുരക്ഷിതമല്ലാതാവുമെന്ന ആശങ്കയുമുണ്ട്. തിരക്ക് കുറയ്ക്കാൻ…

Read More

ബസ്സിടിച്ച് മാൻ ചത്ത സംഭവം; കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം

ബെംഗളൂരു : ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് കെഎസ്ആർടിസി സുൽത്താൻബത്തേരി ഡിപ്പോ അധികൃതരെത്തി ബസ് കൊണ്ടുപോയത്. വനംവകുപ്പിന്റെ ബത്തേരി റെയ്ഞ്ച് ആർആർടി ഓഫീസ് വളപ്പിലായിരുന്നു ബസ് സൂക്ഷിച്ചിരുന്നത്. രണ്ടരയോടെ ബത്തേരി ഡിപ്പോ അധികൃതരെത്തി ബന്ധപ്പെട്ട രേഖകൾ വനംവകുപ്പിന്റെ പൊൻകുഴി സെക്ഷൻ ഓഫീസർ എ. അനിൽകുമാറിന് കൈമാറി. കോടതി ഉത്തരവനുസരിച്ചാണ് ബസ് വിട്ടുനൽകിയത്. തിങ്കളാഴ്ചയാണ് ബസ് വിട്ടുനൽകിക്കൊണ്ട് ബത്തേരി ജെഎഫ്‌സിഎം കോടതി ഉത്തരവിട്ടത്. ബാറ്ററിയിലെ ചാർജ് നഷ്ടപ്പെട്ടിരുന്നതിനാൽ ആദ്യം ബസ്…

Read More

ആര്യ ബഡായി വിവാഹതയാവുന്നു!!! സർപ്രൈസുമായി താരം

കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമില്‍ ക്യു ആൻഡ് എ സെക്ഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ഡിജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത്. വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി…

Read More

സംസ്ഥാനത്ത് കനത്ത മഴ: മഴക്കെടുതിയിൽ ഒറ്റ ദിവസം കൊണ്ട് എട്ട് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലുടനീളം ഇടിയും മിന്നലും സഹിതമുള്ള കനത്ത മഴ പെയ്യുന്നു . മഴ വളരെയധികം തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും വീടുകളിൽ വെള്ളം കയറി. വിളവെടുത്ത വിള നശിച്ചു. ഇടിമിന്നലേറ്റ് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കർണാടകയിലുടനീളം ഇന്ന് പെയ്ത കനത്ത മഴയിൽ 8 പേർ മരിച്ചു. കൊപ്പലിൽ രണ്ടുപേരും ബെല്ലാരിയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. ചിക്കമഗളൂരു -1, വിജയപുര എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അതുപോലെ, ഗഡാഗിൽ ഒരു ബൈക്ക് യാത്രികൻ മഴവെള്ളത്തിൽ ഒലിച്ചുപോയി. മറ്റൊരിടത്ത്, ഗോകക്കിലെ ഒരു അഴുക്കുചാലിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു.

Read More

വളം ഉൽപാദനത്തിന് അപ്പാർട്മെന്റുകളും; പ്രോത്സാഹനാവുമായി ബിബിഎംപി

ബെംഗളൂരു: അപ്പാർട്മെന്റ് അസോസിയേഷനുകളുടെ സഹകരണത്തോടെ ജൈവവള (കംപോസ്റ്റ്) ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ബിബിഎംപി. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കംപോസ്റ്റ് യൂണിറ്റ് ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. ഉൽപാദിപ്പിക്കുന്ന വളം കൂട്ടായ്മകൾ വഴി വിൽപന നടത്താനും അവസരമുണ്ട്. വൻകിട അപ്പാർട്മെന്റുകളിലെല്ലാം കംപോസ്റ്റ് നിർമാണ പ്ലാന്റുകൾ നിർബന്ധമാണ്. പ്രതിദിനം 100 കിലോയിൽ കൂടുതൽ ജൈവമാലിന്യം പുറംതള്ളുന്ന വൻകിട അപ്പാർട്മെന്റുകൾ ബിബിഎംപി സർവേ നടത്തി കണ്ടെത്തുകയും ചെയ്തു. കർണാടക കംപോസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിൽ നഗരത്തിലെ 12 സംസ്കരണ പ്ലാന്റുകളിലായി പ്രതിദിനം 5000–6000 ടൺ ഖര,ദ്രവ മാലിന്യങ്ങളാണ്…

Read More

മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചു; ബെളഗാവിയിൽ പ്രതിഷേധം; അന്വേഷണത്തിന് അഞ്ച് പോലീസ് സംഘങ്ങൾ

ബെലഗാവി താലൂക്കിലെ ശാന്തിബസ്ത്വാഡ ഗ്രാമത്തിലെ പള്ളിയിൽ നിന്ന് മുസ്ലിം വിശുദ്ധഗ്രന്ഥങ്ങൾ മോഷ്ടിച്ച്‌ കത്തിച്ചനിലയിൽ കണ്ടെത്തി. ആരാധനാലയത്തിനടുത്തുള്ള നിർമാണത്തിലുള്ള കെട്ടിടത്തിലാണ് പുസ്തകങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എത്തിയവരാണ് അകത്ത് ഷെൽഫിൽ സൂക്ഷിച്ചിരുന്ന വിശുദ്ധഗ്രന്ഥമുൾപ്പെടെ കാണാതായകാര്യം ശ്രദ്ധിച്ചത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് കത്തിയനിലയിൽ കണ്ടെത്തിയത്. കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബെളഗാവിയിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധപ്രകടനമുണ്ടായി. ഒട്ടേറെപ്പേർ പങ്കെടുത്തു. സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. സംഭവത്തെപ്പറ്റി അന്വേഷണം നടത്താൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഞ്ചുസംഘത്തെ നിയോഗിച്ചതായി ബെളഗാവി പോലീസ് കമ്മിഷണർ പറഞ്ഞു.

Read More

ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം.

ബെംഗളൂരു : ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഭീഷണിസന്ദേശം. അദ്ദേഹം ബെംഗളൂരു പോലീസിൽ പരാതിനൽകി. ബെംഗളൂരുവിലെ തന്റെ വീടിന്റെ വിലാസവും മൊബൈൽനമ്പറും സാമൂഹികമാധ്യമങ്ങളിലൂടെ ചോർന്നതോടെയാണ് ഭീഷണിസന്ദേശമെത്തിയതെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു. തന്റെ വിലാസത്തിലേക്ക് പന്നിയിറച്ചി അയച്ചുതരുമെന്നായിരുന്നു ഭീഷണിയെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തിയയാളെ തനിക്കറിയാമെന്നും ഇയാൾ 2013-ലും സമാനഭീഷണിമുഴക്കിയതായും പന്നിയിറച്ചി തന്റെ വിലാസത്തിലേക്ക് അയച്ചതായും പറഞ്ഞു. ഈ വിലാസം ഇയാൾ സാമൂഹികമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു. കേസുകൊടുത്തിട്ട് ഫലുമുണ്ടായില്ല. ഏതാനും മാസത്തിനുശേഷം പോലീസ് കേസ് അവസാനിപ്പിച്ചു. ഇത്തവണ പോലീസ്…

Read More

കേണൽ സോഫിയ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കർണാടക പോലീസ് 

ന്യൂഡൽഹി: പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി. കേണല്‍ സോഫിയാ ഖുറേഷിയുടെ വീട് തകര്‍ത്തെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്. കര്‍ണാടകയിലെ ബേലാഗവിയിലെ സോഫിയാ ഖുറേഷിയുടെ കുടുംബ വീട് ആര്‍ എസ് എസ് തകര്‍ത്തെന്ന തരത്തിലാണ് എക്‌സില്‍ പോസ്റ്റ് വന്നത്. തുടര്‍ന്നാണ് ഈ വീടിന് സുരക്ഷ ഒരുക്കിയതെന്ന് ബേലാഗവി അഡീഷണല്‍ പോലിസ് സൂപ്രണ്ട് എസ് എന്‍ ശ്രുതി വ്യക്തമാക്കി. ആര്‍എസ്‌എസ് വീട് തകര്‍ത്തെന്ന ആരോപണം തെറ്റാണെന്നും വ്യാജവാര്‍ത്താ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതെന്നും ബേലാഗവി…

Read More
Click Here to Follow Us