ആര്യ ബഡായി വിവാഹതയാവുന്നു!!! സർപ്രൈസുമായി താരം

കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമില്‍ ക്യു ആൻഡ് എ സെക്ഷനില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച്‌ കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ.

ഡിജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി.

ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോള്‍ ജീവിതത്തില്‍ ഒന്നിക്കുന്നത്.

വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.

സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്.

“ഉറ്റസുഹൃത്തുക്കളില്‍ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എൻ്റെ ഇതുവരെയുള്ള ജീവിതത്തില്‍ എടുത്തിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വേഗത്തിലുള്ള തീരുമാനവും കൊണ്ട് ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവായി മാറിയിരിക്കുകയാണ്.. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ആസൂത്രണമില്ലാത്ത കാര്യമാണിതെന്ന് നിസ്സംശയം പറയാം. ഇത്രയും കാലം എല്ലാ സമയത്തും ഞങ്ങള്‍ ഒന്നിച്ച്‌ ഉണ്ടായിരുന്നു.

നല്ലകാലത്തും മോശം കാലത്തും. എന്നാല്‍ ജീവിതകാലം മുഴുവൻ നമ്മള്‍ ഒന്നിച്ചായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല”, എന്ന് ആര്യ കുറിക്കുന്നു.

“എനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നല്‍കിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകള്‍ക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദി.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

എന്റെയും ഖുഷിയുടേയും(മകള്‍) ഏറ്റവും നല്ല സുഹൃത്തായതിനും ഞങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദി”, എന്ന് സിബിനോടായി ആര്യ പറയുന്നു.

“ഒടുവില്‍ ഞാൻ പൂർണത അനുഭവിക്കുകയാണ്. എന്റെ മനസ് സന്തോഷം കണ്ടെത്തി. നിന്റെ കൈയ്ക്കുള്ളില്‍ ഞാനെന്റെ വീട് കണ്ടെത്തി. എന്റെ ശരിയായ സമയത്ത് ശരിയായ വ്യക്തിയെ കണ്ടുമുട്ടി. ഖുഷിയുടെ പ്രിയപ്പെട്ട വ്യക്തിയെ കണ്ടെത്തി. അവളിപ്പോള്‍ ഡാഡി എന്നാണ് വിളിക്കുന്നത്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു. എന്റെ കുറവുകളും പൂർണതയും മനസിലാക്കി നിങ്ങളുടേതാക്കിയതിന് നന്ദി. എന്തൊക്കെ വന്നാലും എന്റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ മുറുകെ പിടിക്കും. അതെന്റെ ഉറപ്പാണ്”, എന്നും ആര്യ കുറിക്കുന്നു. വിവാഹം അടുത്തു തന്നെ ഉണ്ടെന്നും ആര്യ പറയുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts