ബെംഗളൂരു : ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് കെഎസ്ആർടിസി സുൽത്താൻബത്തേരി ഡിപ്പോ അധികൃതരെത്തി ബസ് കൊണ്ടുപോയത്.
വനംവകുപ്പിന്റെ ബത്തേരി റെയ്ഞ്ച് ആർആർടി ഓഫീസ് വളപ്പിലായിരുന്നു ബസ് സൂക്ഷിച്ചിരുന്നത്.
രണ്ടരയോടെ ബത്തേരി ഡിപ്പോ അധികൃതരെത്തി ബന്ധപ്പെട്ട രേഖകൾ വനംവകുപ്പിന്റെ പൊൻകുഴി സെക്ഷൻ ഓഫീസർ എ. അനിൽകുമാറിന് കൈമാറി.
കോടതി ഉത്തരവനുസരിച്ചാണ് ബസ് വിട്ടുനൽകിയത്. തിങ്കളാഴ്ചയാണ് ബസ് വിട്ടുനൽകിക്കൊണ്ട് ബത്തേരി ജെഎഫ്‌സിഎം കോടതി ഉത്തരവിട്ടത്.
ബാറ്ററിയിലെ ചാർജ് നഷ്ടപ്പെട്ടിരുന്നതിനാൽ ആദ്യം ബസ് സ്റ്റാർട്ടായില്ല. കെഎസ്ആർടിസിയുടെ റാപ്പിഡ് റിപ്പയർ ടീം (ആർആർടി) സംഘമെത്തി ബാറ്ററി മാറ്റിവെച്ചാണ് തകരാർ പരിഹരിച്ചത്.
തുടർന്ന് മൂന്നോടെ കെഎസ്ആർടിസി ബത്തേരി എടിഒ പി.കെ. പ്രശോഭിന്റെ നേതൃത്വത്തിൽ ബസ് ഡിപ്പോയിലേക്ക് ഓടിച്ചുകൊണ്ടുപോയി.
മാനിനെ ഇടിച്ചതിനാൽ ബസിന്റെ മുൻപിലെ ബംപർ തകർന്നിരുന്നു. കരുതൽ ചക്രവും തകരാറിലായിരുന്നു.
ഇവ നന്നാക്കുന്നതിനൊപ്പം ബസിന്റെ അവസ്ഥകളെല്ലാം വിശദമായി പരിശോധിക്കും.
ഇതിനുശേഷംമാത്രമേ സമയവും യാത്രക്കാരുടെ റിസർവേഷൻ വിവരങ്ങളും നോക്കി ബസ് സർവീസ് തുടങ്ങൂവെന്ന് ബത്തേരി എടിഒ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.