ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്ന കാരണത്താല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് 21 വയസുകാരന്‍. ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. 36 വയസുകാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പവന്‍ ജാദവ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. പന്തെടുക്കാന്‍ ചെന്നപ്പോള്‍, പന്ത് ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി.…
Read MoreDay: 16 May 2025
ജനറൽ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചു കേറുന്നത് പതിവാകുന്നു
നിൽക്കാൻപോലും ഇടമില്ലാത്തതിനാൽ ജനറൽ കോച്ചുകളിലേക്ക് ടിക്കറ്റ് എടുക്കുന്നവർ സ്ലീപ്പർ കോച്ചുകളിലേക്ക് അഭയം തേടുന്നു. തിരക്കിനനുസരിച്ച് പ്രത്യേക തീവണ്ടികൾ അനുവദിക്കാത്തതിനാലാണിത്. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ജനറൽ കോച്ചുകളിൽ ഇടമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സ്ലീപ്പർ കോച്ചുകളിലേക്ക് കയറുന്നത്. രാത്രികാലയാത്രയ്ക്കിടയിലാണ് ജനറൽ ടിക്കറ്റെടുത്ത യാത്രക്കാർ സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചുകയറുന്നത്. സ്ലീപ്പർ കോച്ചുകളിൽ ബർത്തുകൾക്കിടയിലെ തറയിലും നടന്നുപോകുന്ന സ്ഥലങ്ങളിൽ കിടന്നുമാണ് യാത്രചെയ്യുന്നത്. റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ലീപ്പർ കോച്ചുകളിൽ അനധികൃതമായി കയറിയിറങ്ങുന്നവർ ആരാണെന്നറിയില്ല. ബർത്തുകൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്ന ലഗേജുകൾ സുരക്ഷിതമല്ലാതാവുമെന്ന ആശങ്കയുമുണ്ട്. തിരക്ക് കുറയ്ക്കാൻ…
Read Moreബസ്സിടിച്ച് മാൻ ചത്ത സംഭവം; കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം
ബെംഗളൂരു : ബസ്സിടിച്ച് മാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കെഎസ്ആർടിസി സ്‌കാനിയ ബസിന് 27-ാം ദിവസം മോചനം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് കെഎസ്ആർടിസി സുൽത്താൻബത്തേരി ഡിപ്പോ അധികൃതരെത്തി ബസ് കൊണ്ടുപോയത്. വനംവകുപ്പിന്റെ ബത്തേരി റെയ്ഞ്ച് ആർആർടി ഓഫീസ് വളപ്പിലായിരുന്നു ബസ് സൂക്ഷിച്ചിരുന്നത്. രണ്ടരയോടെ ബത്തേരി ഡിപ്പോ അധികൃതരെത്തി ബന്ധപ്പെട്ട രേഖകൾ വനംവകുപ്പിന്റെ പൊൻകുഴി സെക്ഷൻ ഓഫീസർ എ. അനിൽകുമാറിന് കൈമാറി. കോടതി ഉത്തരവനുസരിച്ചാണ് ബസ് വിട്ടുനൽകിയത്. തിങ്കളാഴ്ചയാണ് ബസ് വിട്ടുനൽകിക്കൊണ്ട് ബത്തേരി ജെഎഫ്‌സിഎം കോടതി ഉത്തരവിട്ടത്. ബാറ്ററിയിലെ ചാർജ് നഷ്ടപ്പെട്ടിരുന്നതിനാൽ ആദ്യം ബസ്…
Read More