നിൽക്കാൻപോലും ഇടമില്ലാത്തതിനാൽ ജനറൽ കോച്ചുകളിലേക്ക് ടിക്കറ്റ് എടുക്കുന്നവർ സ്ലീപ്പർ കോച്ചുകളിലേക്ക് അഭയം തേടുന്നു. തിരക്കിനനുസരിച്ച് പ്രത്യേക തീവണ്ടികൾ അനുവദിക്കാത്തതിനാലാണിത്.
ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ജനറൽ കോച്ചുകളിൽ ഇടമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സ്ലീപ്പർ കോച്ചുകളിലേക്ക് കയറുന്നത്.
രാത്രികാലയാത്രയ്ക്കിടയിലാണ് ജനറൽ ടിക്കറ്റെടുത്ത യാത്രക്കാർ സ്ലീപ്പർ കോച്ചുകളിലേക്ക് ഇരച്ചുകയറുന്നത്. സ്ലീപ്പർ കോച്ചുകളിൽ ബർത്തുകൾക്കിടയിലെ തറയിലും നടന്നുപോകുന്ന സ്ഥലങ്ങളിൽ കിടന്നുമാണ് യാത്രചെയ്യുന്നത്.
റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സ്ലീപ്പർ കോച്ചുകളിൽ അനധികൃതമായി കയറിയിറങ്ങുന്നവർ ആരാണെന്നറിയില്ല. ബർത്തുകൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്ന ലഗേജുകൾ സുരക്ഷിതമല്ലാതാവുമെന്ന ആശങ്കയുമുണ്ട്.
തിരക്ക് കുറയ്ക്കാൻ പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ചെന്നൈയിലെത്തി കേരളത്തിലേക്ക് തീവണ്ടിവഴിയാണ് പോകുന്നത്. മുൻ കാലങ്ങളിൽ യാത്രാത്തിരക്ക് അനുഭവപ്പെടുമ്പോൾ പ്രത്യേക തീവണ്ടികൾക്കുപുറമേ ജനറൽ കോച്ചുകൾ മാത്രമുള്ള തീവണ്ടികളും ഓടിക്കാറുണ്ടായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.