മൂന്നാംതവണയും ബെംഗളൂരു-മംഗളൂരു പാതയിൽ മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം നിർത്തിവെച്ചു

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഈ വഴിയുള്ള തീവണ്ടിഗതാഗതം നിർത്തിവെച്ചു.

വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടു.

കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുള്ള കണ്ണൂർ-കെ.എസ്.ആർ.ബെംഗളൂരു എക്സ്‌പ്രസ്(16512) ഷൊർണൂർ, സേലം, ജോലാർപേട്ട് വഴിയും തിരിച്ചുവിട്ടു. രണ്ടു വണ്ടികളുടെയും ശനിയാഴ്ചത്തെ സർവീസുകൾ റദ്ദാക്കി.

ഹാസനിലെ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്.

  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

ഇതോടെ യശ്വന്ത്‌പുര-കാർവാർ എക്സ്‌പ്രസ്(16515) ബല്ലുപേട്ട് സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. വണ്ടിയിലെ യാത്രക്കാർ വഴിയിൽക്കുടുങ്ങി.

പാളത്തിൽനിന്നും മണ്ണുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

മംഗളൂരു സെൻട്രൽ-വിജയപുര(07378) കാർവാർ, മഡ്‌ഗോവ, ലോണ്ട, ഹുബ്ബള്ളി വഴി തിരിച്ചുവിട്ടു.

കെ.എസ്.ആർ.ബെംഗളൂരു-കാർവാർ(16595) അരസികരെ, ഹുബ്ബള്ളി, ലോണ്ട, മഡ്ഗോവ വഴിയും കാർവാർ-കെ.എസ്.ആർ.ബെംഗളൂരു(16596) മഡ്‌ഗോവ, ലോണ്ട, ഹുബ്ബള്ളി, അരസികരെ വഴിയും തിരിച്ചുവിട്ടു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ബെംഗളൂരു-മംഗളൂരു പാതയിൽ അടുത്തിടെ ഇത് മൂന്നാംതവണയാണ് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts