ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളിയുവാക്കൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ രണ്ട് മലയാളിയുവാക്കൾ മരിച്ചു.

ഇടുക്കി കഞ്ഞിക്കുഴി മുണ്ടുവേലിയിൽ മുകുളേൽ ജോഷിയുടെ മകൻ ജിജോ ജോഷി (25), തൊടുപുഴ കരിമണ്ണൂർ മുണ്ടക്കൽ പൗലോസിന്റെ മകൻ ലിവിൻ പൗലോസ് (23) എന്നിവരാണ് മരിച്ചത്.

നെലമംഗല ടോൾഗേറ്റിനുസമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്

ജിജോ അപകടസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരപരുക്കേറ്റ ലിവിൻ വെള്ളിയാഴ്ച വൈകീട്ട് ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരിച്ചത്.

ഇരുവരും ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ജിജോയുടെ അമ്മ: റജീന. സഹോദരൻ: ഷിജിൻ. ലിവിന്റെ അമ്മ: റോസമ്മ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us