പുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

ബെംഗളൂരു : : ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബിബിഎംപി.

കോവിഡ് സാഹചര്യമായതിനാൽ ഈവർഷം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് ബ.ബി.എം.പി.കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

മുൻ വർഷങ്ങളിൽ അകലങ്ങളില്ലാതെയുള്ള ആഘോഷങ്ങളായിരുന്നുവെങ്കിൽ ഇത്തവണ സാമൂഹിക അകലമെന്നകൊറോണ മാനദണ്ഡം മുൻനിർത്തിയായിരിക്കും പുതുവത്സര ആഘോഷങ്ങൾക്ക് അനുമതി നൽകുക.

  മിന്നൽ വേഗത്തിൽ സി.ഐ.എസ്.എഫ്; വിമാനത്താവളത്തിൽ നഷ്ടപ്പെട്ട ഫോൺ 15 മിനിറ്റിൽ കണ്ടെത്തി, കയ്യടിച്ച് സോഷ്യൽ മീഡിയ

മഹാനഗരത്തിലെ എംജി റോഡ്,ബ്രിഗേഡ് റോഡ് തുടങ്ങിയ പ്രധാന പോയിന്റുകളിൽ എല്ലാ വർഷവും ഡിസംബർ 31രാത്രി വലിയ ആഘോഷങ്ങൾ പതിവാണ്.

ഇത്തവണ പുതുവത്സര ആഘോഷങ്ങളെ സംബന്ധിച്ച് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കുമെന്ന് ബി.ബി.എം.പി കമ്മിഷണർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts