നമ്മ മെട്രോ സർവ്വീസ് മുടങ്ങും…

ബെംഗളൂരു : അഞ്ജനപുര മെട്രോ പാത ഉൽഘാടനം ചെയ്യുന്നതിൻ്റെ മുന്നോടിയായി ഉള്ള ജോലികൾ നടക്കുന്നതിനാൽ ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി – ആർ.വി.റോഡ് പാതയിൽ ഈ മാസം 17 മുതൽ 19 വരെ സർവ്വീസ് റദ്ദാക്കി.

ഇതേ ലൈനിൽ ആർ.വി.റോഡ് മുതൽ നാഗസാന്ദ്ര വരെ സർവ്വീസ് ഉണ്ടാകും.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

മൈസൂരു റോഡ് – ബയപ്പന ഹള്ളി പർപ്പിൾ ലൈനിൽ സാധാരണ നിലയിൽ ആയിരിക്കും സർവ്വീസ്.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആയിരുന്നു അഞ്ജനപുര മെട്രോ പാത  ഉൽഘാടനം ചെയ്യാൻ പദ്ധതി ഇട്ടിരുന്നത്, കോവിഡ് ലോക്ക് ഡൗൺ കാരണം അത് മുടങ്ങി.

നവംബർ 1 കന്നഡ രാജ്യോത്സവയിലേക്ക് മാറ്റിയ ഉൽഘാടനം സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ കഴിയാത്തതിനാൽ മാറ്റി വക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts