നിസ്സാരതർക്കം ഉണ്ടായ തർക്കത്തിൽ ആറാംക്ലാസുകാരന്റെ കുത്തേറ്റ് ഒൻപതാംക്ലാസുകാരൻ മരിച്ചു

ബെംഗളൂരു : നിസ്സാരതർക്കത്തിനൊടുവിൽ ആറാംക്ലാസ് വിദ്യാർഥിയുടെ കുത്തേറ്റ് ഒൻപതാംക്ലാസ് വിദ്യാർഥി മരിച്ചു. ഹുബ്ബള്ളി ഗുരുസിദ്ദേശ്വര നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു പരിപാടിക്ക് ഡിജെ പാർട്ടി നടത്തുന്നതും വൈദ്യുതാലങ്കാരം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തർക്കത്തിനിടെ ആറാംക്ലാസുകാരൻ വീട്ടിൽനിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടിയെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എട്ടിൽനിന്ന് അടുത്തിടെ ഒൻപതിലേക്ക് ജയിച്ചതായിരുന്നു ഈ കുട്ടി.

Read More

കർണാടക ഹൈക്കോടതിയെ സമീപിച്ച് ഗായകൻ സോനു നിഗം

ബെംഗളൂരു : സംഗീതപരിപാടിക്കിടെ നടത്തിയ പരാമർശത്തിൽ കന്നഡവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗായകൻ സോനു നിഗം കർണാടക ഹൈക്കോടതിയിൽ ഹർജിനൽകി. ഹർജി പരിഗണിച്ച ജസ്റ്റിസ് ശിവശങ്കർ അമരണ്ണനവരുടെ സിംഗിൾ ബെഞ്ച് വാദത്തിനായി മേയ് 15-ലേക്ക് മാറ്റി. കർണാടക രക്ഷണ വേദികെ ബെംഗളൂരു സിറ്റി ജില്ലാ പ്രസിഡന്റ് എ. ധർമരാജ് നൽകിയ പരാതിയിൽ ബെംഗളൂരു ആവലഹള്ളി പോലീസാണ് സോനു നിഗമിന്റെ പേരിൽ കേസെടുത്തത്. സോനുവിന്റെ പരാമർശം കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ചായിരുന്നു പരാതി. ആവലഹള്ളിയിലെ വിർഗൊണഹള്ളിയിലുള്ള സ്വകാര്യ കോളേജിൽ ഏപ്രിൽ 25-ന് നടത്തിയ…

Read More

വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച‌ ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്‌സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ. ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ…

Read More

കേരളത്തിൽ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനായി ഇന്നുമുതല്‍ അപേക്ഷിക്കാം; ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിൽ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ…

Read More

മഴ കാരണം ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും അതിരാവിലെ തന്നെ ഗതാഗതക്കുരുക്ക്: ബ്ലോക്കുകൾ എവിടെയെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: മജസ്റ്റിക്, കല്യാൺനഗർ, വിൽസൺ ഗാർഡൻ, ഗിരിനഗർ, ബനസ്വാഡി എന്നിവയുൾപ്പെടെ ചൊവ്വാഴ്ച വൈകുന്നേരവും രാത്രിയും ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തു . ഇതിന്റെ ഫലമായി 36-ലധികം വലിയ മരങ്ങൾ കടപുഴകി വീണു. ബിബിഎംപി സോൺ 8 ൽ 36 ലധികം മരങ്ങളും 121 ശാഖകളും കടപുഴകി വീണു. ബെംഗളൂരു സൗത്തിലെ ബൊമ്മനഹള്ളി പ്രദേശത്താണ് മിക്ക മരങ്ങളും കടപുഴകി വീണത്, ഗതാഗതക്കുരുക്കിന് കാരണമായി . ചൊവ്വാഴ്ച രാത്രിയിലെ കനത്ത മഴയെത്തുടർന്നുണ്ടായ ഗതാഗത പ്രശ്നങ്ങൾ ബുധനാഴ്ച രാവിലെയും പലയിടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. ബെംഗളൂരുവിന്റെ വിവിധ…

Read More

ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും കാറ്റും; പലയിടങ്ങളിലും വെള്ളം കയറി

ബെംഗളൂരു: ഹുബ്ബള്ളിയിൽ കനത്ത മഴ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. ഗണേഷ് നഗറിലെയും ആനന്ദ് നഗറിലെയും വീടുകളിൽ വെള്ളം കയറി താമസക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു. വെള്ളം വീട്ടിലേക്ക് കയറിയതിനാൽ സാധനങ്ങളെല്ലാം നശിച്ചു. ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയെല്ലാം വെള്ളത്തിലായി. ചൊവ്വാഴ്ച കർണാടകയിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ആകെ 8 പേർ മരിച്ചു. കൊപ്പലിൽ രണ്ടുപേരും ബെല്ലാരിയിൽ രണ്ടുപേരും ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലേറ്റ് ചിക്കമഗളൂരുവിൽ ഒരാളും വിജയപുരയിൽ മറ്റൊരാളും മരിച്ചു. ഗഡാഗിൽ ഒരു ബൈക്ക് യാത്രികൻ മഴവെള്ളത്തിൽ ഒലിച്ചുപോയി. ബെൽഗാമിലെ ഗോകക്കിൽ നിറഞ്ഞൊഴുകുന്ന അഴുക്കുചാലിൽ ഒരാൾ…

Read More

രക്തദാനം ചെയ്യുന്നതായി അഭിനയിച്ച വനിതാ നേതാവിന്റെ വീഡിയോ പുറത്ത്

ചെന്നൈ : ഫോട്ടോയ്ക്കുവേണ്ടി രക്തദാനം നടത്തുന്നതായി അഭിനയിക്കുന്ന അണ്ണാ ഡിഎംകെ വനിതാ നേതാവിന്റെ വീഡിയോക്ക്‌ സാമൂഹിക മാധ്യമങ്ങളിൽ വൻപ്രചാരം. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി തിരുവണ്ണാമലയിൽ നടത്തിയ രക്തദാനക്യാമ്പിലെ വീഡിയോയാണ് പ്രചരിക്കുന്നത്. തിരുവണ്ണാമല സെൻട്രൽ ജില്ലാ സെക്രട്ടറി എൽ. ജയസുധ രക്തദാനം നടത്തുന്നതായി ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, രക്തം നൽകുന്നതായി നടിക്കുകയും രക്തം നൽകാതെ പോകുകയും ചെയ്യുന്ന വീഡിയോ പിന്നീട് പുറത്തുവരുകയായിരുന്നു. രക്തം നൽകിയെന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് ഇതുസംബന്ധിച്ച് പ്രതികരിച്ച ജയസുധ പറഞ്ഞു. രക്തം നൽകാൻ തന്നെയാണ്…

Read More

നന്ദിഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

ബെംഗളൂരു∙ വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള നടപടികളുമായി ടൂറിസം വകുപ്പ്. അപകടങ്ങളും വായുമലിനീകരണവും കൂടുന്നതിനാലാണ് വാഹനനിയന്ത്രണം ഏർപ്പെടുത്തുന്നത്. അടിവാരത്തെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സന്ദർശകർക്കായി മലമുകളിലേക്ക് ഇ– ബസ് സർവീസ് ആരംഭിക്കും. നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ ചിക്കബെല്ലാപുര ജില്ലയിലുൾപ്പെടുന്ന നന്ദിഹിൽസ് സമുദ്രനിരപ്പിൽ നിന്ന് 4850 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.  

Read More

മൈസൂരു-ബെംഗളൂരു പാതയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; കുടുംബത്തിലെ ഒരു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു : മൈസൂരു-ബെംഗളൂരു പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികുടുംബത്തിലെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കാരുചിറ വീട്ടിൽ അതുലിന്റെയും അലീനയുടെയും മകൻ കാർലോ ജോ കുര്യനാണ്‌ (ഒരു വയസ്സ്) മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. അലീന (33), ഇവരുടെ മൂത്തമകൻ സ്റ്റീവ്(മൂന്ന്), അലീനയുടെ അമ്മ റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), ഡ്രൈവർ ആന്റണി (27) എന്നിവർക്കാണ് പരിക്കേറ്റത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് അതുലും അലീനയും. ഇലക്‌ട്രോണിക് സിറ്റിക്കടുത്ത് അനന്ത്‌നഗറിലാണ് താമസം. അപകടമുണ്ടാകുമ്പോൾ അതുൽ ബെംഗളൂരുവിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ…

Read More

മുഖംമൂടിധരിച്ച് തോക്കേന്തി മദ്യശാലയിൽ എത്തി കവർച്ച; 50,000 രൂപ നഷ്ടമായി

ബെംഗളൂരു : ബെംഗളൂരുവിലെ മദ്യശാലയിൽ മുഖംമൂടിധരിച്ച് തോക്കുമേന്തി എത്തിയയാൾ സിസിടിവി ക്യാമറകൾ കേടുവരുത്തിയശേഷം പണംകവർന്നതായി പരാതി. മല്ലേശ്വരത്തെ ജ്യോമട്രി ബ്രൂവറി ആൻഡ് കിച്ചനിലാണ് കവർച്ചനടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. മുഖംമൂടിധരിച്ചയാൾ തോക്കുമായി കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന മദ്യശാലയിൽ കടന്നതായി സുരക്ഷാജീവനക്കാരനാണ് അറിയിച്ചത്. കവർച്ചക്കാരന്റെ കൈയിൽ തോക്കുകണ്ടതോടെ സുരക്ഷാജീവനക്കാരൻ താഴെയിറങ്ങി കെട്ടിടത്തിന്റെ വാതിലുകൾ അടച്ചതായും പറയുന്നു. പോലീസെത്തി തിരച്ചിൽനടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മദ്യശാലയുടെ ഓഫീസിൽക്കടന്നാണ് കവർച്ചനടത്തിയിരിക്കുന്നത്. മേശവലിപ്പിൽ സൂക്ഷിച്ച 50,000 രൂപ കാണാതായിട്ടുണ്ട്.

Read More
Click Here to Follow Us