നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ; പോലീസിൽ പരാതി നൽകി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നടത്തിയതിന് പുത്തൂർ നഗര വികസന അതോറിറ്റി ചെയർപേഴ്‌സൻ അമല രാമചന്ദ്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പുത്തൂർ എം.എല്‍.എ സഞ്ജീവ് മറ്റന്തൂരിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം പുത്തൂർ ടൗണ്‍ പോലീസിന് പരാതി നല്‍കി.

ചൊവ്വാഴ്ച വൈകീട്ട് 7.30ന് രാമചന്ദ്ര ‘ഇവരു വിശ്വ ഗുരു അല്ല വിഷ ഗുരു’ എന്നെഴുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തു.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

പ്രധാനമന്ത്രിക്കെതിരെ ഇവർ വേറെയും പോസ്റ്റുകളിട്ടിരുന്നതായും കണ്ടെത്തി. പ്രധാനമന്ത്രിയെ അപമാനിക്കുന്നതും മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാൻ കഴിവുള്ളതുമായ പോസ്റ്റുകളാണിതെന്ന് ബി.ജെ.പി ആരോപിച്ചു.

നിയമോപദേശം തേടി നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പോലീസ് സൂപ്രണ്ട് എൻ. യതീഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts