ബെംഗളൂരുവില്‍ കനത്ത മഴ; കളി വൈകുന്നു

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ വില്ലനായി മഴ. ബെംഗളൂരുവില്‍ മഴ ശക്തമായി തുടരുകയാണ്.

7 മണിയ്ക്ക് ടോസ് ഇടാനിരിക്കെ ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരത്തും കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ ടോസും മത്സരവും വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായതിനെ തുടർന്ന് ഐപിഎല്‍ ഒരാഴ്ച നിര്‍ത്തിവെച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവുണ്ടായതിനെ തുടര്‍ന്ന് ടൂർണമെന്റ് ഇന്ന് വീണ്ടും പുന:രാരംഭിക്കുകയാണ്.

പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള പോരാട്ടത്തില്‍ സജീവമായി തുടരണമെങ്കില്‍ നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിക്കേണ്ട സ്ഥിതിയാണുള്ളത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

കൊല്‍ക്കത്തയെ സംബന്ധിച്ചിടത്തോളം ഇന്ന് ബെംഗളൂരുവിനെതിരായ മത്സരം ഏറെ നിർണായകമാണ്.

ബെംഗളൂരുവിലെ മത്സരത്തെ മഴ ബാധിക്കാനുള്ള സാധ്യത ശക്തമായതിനാല്‍ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റേക്കും. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ കൊല്‍ക്കത്ത ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.

അങ്ങനെയെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താകുന്ന നാലാമത്തെ ടീമായി കൊല്‍ക്കത്ത മാറും.

ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ 5 ജയവുമായി കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. മറുഭാഗത്ത്, ഇന്നത്തെ മത്സരം ഉപേക്ഷിച്ചാല്‍ ബെംഗളൂരുവിന് ഒരു പോയിന്റ് ലഭിക്കുകയും വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യും.

  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

എന്നാല്‍, പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയില്ല. ആദ്യ നാലില്‍ ഔദ്യോഗികമായി സ്ഥാനം ഉറപ്പിക്കാന്‍ ബെംഗളൂരുവിന് ഇനിയും ഒരു വിജയം ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts