വിരാട് കോലിയുടെ ടെസ്റ്റ്‌ ജേഴ്സി ധരിച്ചെത്താൻ ആരാധകർക്ക് നിർദേശം; നഗരത്തിൽ ജേഴ്സിയ്ക്ക് വൻ ഡിമാൻഡ്

ബെംഗളൂരു: ഐപിഎല്‍ പുനരാരംഭിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യൻ താരം വിരാട് കോലിക്ക് ആദരമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ.

ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനായി ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരോട് കോലിയുടെ 18-ാം നമ്പർ ടെസ്റ്റ് ക്രികറ്റ് ജേഴ്സി ധരിച്ചുവരാനാണ് ആർസിബി ആരാധകക്കൂട്ടത്തിന്റെ ആഹ്വാനം.

ഇതോടെ ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് കോലിയുടെ ടെസ്റ്റ് ജേഴ്സിയുടെ വില്‍പ്പന തകൃതിയാണ്.

  പഹൽഗാം ഭീകരാക്രമണം: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി എത്തി ഒരാൾ

വെള്ളിയാഴ്ച സ്റ്റേഡിയത്തിന് സമീപം നിരവധി തെരുവു കച്ചവടക്കാരാണ് കോലിയുടെ ജേഴ്സി വില്‍പ്പന നടത്തുന്നത്.

നിരവധിയാളുകള്‍ ജേഴ്സി വാങ്ങാനും എത്തുന്നുണ്ട്.

ഇതോടെ ശനിയാഴ്ച ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയം വെള്ളക്കടലാകുമെന്നാണ് റിപ്പോർട്ടുകള്‍.

നിലവില്‍ ആർസിബിക്കായി 11 കളിയില്‍നിന്ന് 505 റണ്‍സുമായി തകർത്തുകളിക്കുന്ന കോലി ഏവരെയും ഞെട്ടിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്.

യാത്രയയപ്പുപോലും ലഭിക്കാതെ ടെസ്റ്റ് ക്രിക്കറ്റ് വിടുന്ന കോലിയെ അങ്ങനെയങ്ങ് കൈവിടാൻ റോയല്‍ ചലഞ്ചേഴ്സ് ആരാധകർക്ക് ആവില്ലല്ലോ.

  വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

അതോടെയാണ് ടീമിന്റെ ചുവപ്പും കറുപ്പും ജേഴ്സിക്കുപകരം വെള്ളജേഴ്സിയുമായി സ്റ്റേഡിയത്തിലെത്താൻ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകപ്രചാരണം നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ഔദ്യോഗികമായി സമീപിച്ചാല്‍ രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി തെരഞ്ഞെടുപ്പ് കമീഷന്‍

Related posts

Click Here to Follow Us