ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ താത്കാലികം; ആവശ്യമായി വന്നാൽ യുദ്ധം തുടരും’- നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് വെടി നിർത്തൽ കരാറിന്റെ ഭാ​ഗമായി ആദ്യ ബന്ദി മോചനത്തിനു മണിക്കൂറുകൾ ശേഷിക്കെ വീണ്ടും അനിശ്ചിതത്വം.

മോചിപ്പിക്കുന്ന ബന്ദികൾ ആരൊക്കെയെന്നു ഹമാസ് വെളിപ്പെടുത്തുതെ കരാറുമായി മുന്നോട്ടു പോകാൻ ആകില്ലെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു വ്യക്തമാക്കി.

വെടി നിർത്തൽ താത്കാലികമാണെന്നും വേണ്ടി വന്നാൽ ഇസ്രയേൽ യുദ്ധം തുടരുമെന്ന മുന്നറിയിപ്പും നെതന്യാഹു നൽകുന്നു.

ഇന്ന് ഇസ്രയേൽ സമയം രാവിലെ 8.30 നാണ് ബന്ദികളെ കൈമാറനുള്ള ധാരണ. എന്നാൽ ആരെയാണ് കൈമാറുന്നതു എന്നതു സംബന്ധിച്ചുള്ള പട്ടിക ഹമാസ് നൽകിയിട്ടില്ലെന്നും ഇത് കരാർ ലംഘനമാണെന്നും ഇസ്രയേൽ പറയുന്നു.

  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

വേണ്ടി വന്നാൽ അമേരിക്കയുടെ സഹായത്തോടെ യുദ്ധം പുഃനരാരംഭിക്കും. ഹമാസ് ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരികെ രാജ്യത്തിനു വിട്ടു നൽകണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

42 ദിവസത്തേക്കാണ് വെടി നിർത്തൽ കരാർ. അതിനിടെ ഹമാസ് ബന്ദികളാക്കിയ 33 പേരെ ഘട്ടം ​ഘട്ടമായി മോചിപ്പിക്കും.

അതിൽ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവർ 30 വയസിൽ താഴെയുള്ള ഇസ്രയേൽ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്.

  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി

ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശാദാംശങ്ങൾ ഇസ്രയേൽ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതിൽ 95 പേരെയാണ് ആദ്യ ഘട്ടത്തിൽ ഇസ്രയേൽ മോചിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts