നഗരത്തിലെ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി

street vendors

ബെംഗളൂരു :നഗരത്തിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ശനിയാഴ്ച രാവിലെ മുതൽ യെശ്വന്തപുര, മല്ലത്തല്ലി, ലഗ്ഗെരെ, മൈലസാന്ദ്ര, മൈസൂരു റോഡ്, തുടങ്ങിയ സ്ഥലങ്ങളിലാണ് നടപ്പാത കൈയേറ്റം ഒഴിപ്പിച്ചത്.

സോണൽ കമ്മിഷണർമാരും ജോയിന്റ് കമ്മിഷണർമാരും നടപ്പാതകൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷമാണ് ഒഴിപ്പിക്കാൻ നിർദേശിച്ചത്.

ജീവനക്കാർ ജെ.സി.ബി.യുമായി എത്തിയാണ് നിർമിതികൾ പൊളിച്ചു നീക്കിയത്. ചെറുകിട കച്ചവടക്കാരാണ് കൂടുതലും നടപ്പാതകൾ കൈയേറിയിരുന്നത്.

  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'

അതിനിടെ അപ്രതീക്ഷിതമായി കൈയേറ്റം ഒഴിപ്പിക്കാൻ അധികൃതർ എത്തിയതറിഞ്ഞ് പ്രതിഷേധവുമായി ചിലർ രംഗത്തെത്തി.

അധികൃതർ ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. കാൽനടയാത്രക്കാരുടെ നിരന്തരമായ പരാതികളെ തുടർന്നാണ് ഒഴിപ്പിക്കൽ നടത്തിയത്.

നടപ്പാതകൾ കൈയേറിയതു മൂലം കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയാണെന്നും അപകടസാധ്യത കൂടുന്നതായും അധികൃതർ പറഞ്ഞു.

നഗരത്തിന്റെ പല ഭാഗങ്ങളിലും നടപ്പാതകൾ കൈയേറി ചെറുകിട കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

വരും ദിവസങ്ങളിൽ ബി.ബി.എം.പി. യുടെ എല്ലാ സോണുകളിലും നടപ്പാത കൈയേറ്റം ഒഴിപ്പിക്കാനാണ് നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts