സർക്കാർ സ്കൂളിൽ ദുർമന്ത്രവാദം നടന്നുവെന്ന് പ്രധാനാധ്യാപകന്റെ പരാതി; അന്വേഷണം തുടങ്ങി വിദ്യാഭ്യാസവകുപ്പ്

ബെംഗളൂരു : ഹാസൻ ജില്ലയിലെ മുഡുഡി ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിൽ ദുർമന്ത്രവാദം നടന്നുവെന്ന പരാതിയിൽ വിദ്യാഭ്യാസവകുപ്പും പോലീസും അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെയാണ് സ്കൂളിലെ ക്ലാസ്‌മുറിയുടെ മുന്നിൽ ഹോമകുണ്ഡവും മഞ്ഞളും തേങ്ങയും കണ്ടത്. ക്ലാസ്‌മുറി പൂട്ടി വാതിലിനുമുകളിൽ ചുവന്ന ചരടുകെട്ടി കുങ്കുമം വിതറിയ നിലയിലുമാണ്.

  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്

ഹോമകുണ്ഡത്തിൽ തലയില്ലാത്ത മരപ്പാവയെയും കണ്ടെത്തി. തുടർന്ന് പ്രധാനാധ്യാപകൻ വിവരമറിയിച്ചതിനെത്തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ മോഹൻകുമാർ

സ്ഥലത്തെത്തി അധ്യാപകരോടും വിദ്യാർഥികളോടും വിവരങ്ങൾ ശേഖരിച്ചു.

രാവിലെ സ്കൂളിലെത്തിയ കുട്ടികൾ സംഭവംകണ്ട് ഭയന്ന് ക്ലാസുകളിൽ കയറാൻ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ മോഹൻ കുമാറിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts