കെആർഎസ് പാലത്തിലെ ടോൾ പിരിവിൽ അഴിമതി നടക്കുന്നതായി ആരോപിച്ച് യാത്രക്കാർ

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ കെആർഎസ് (കൃഷ്ണരാജ സാഗർ) ഗ്രാമത്തിൽ കാവേരി നദിക്ക് കുറുകെയുള്ള പാലത്തിലെ ടോൾ ഫീ പിരിവിൽ അഴിമതിയുള്ളതായി യാത്രക്കാർ സംശയിക്കുന്നു.

കെആർഎസിലെ ടോൾ ഫീ പിരിവിൽ അഴിമതിയാണെന്ന് കാണിച്ച് കുറച്ച് യാത്രക്കാർ പരാതിപ്പെട്ടു. കരാർ പ്രകാരം, ടോൾ പിരിവ് പോയിൻ്റിലെ ജീവനക്കാർ ആ പാലത്തിലൂടെ കടന്നുപോകുന്ന ഓരോ വാഹനത്തിനും 50 രൂപ ഫീസായി ഈടാക്കുന്നുണ്ട് എന്നാണ് ആരോപണം.

പാണ്ഡവപുര താലൂക്കിലെ കട്ടേരിയിൽ ഇടയ്ക്കിടെ ബന്ധുക്കളെ സന്ദർശിക്കുന്ന മൈസൂരുകാരനായ ഹേമന്ത് പട്ടേൽ, രസീതിൽ റോഡിനെക്കുറിച്ചോ പാലത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ലന്നും, ഇതൊരു ഹൈടെക് തട്ടിപ്പാണ്. പ്രതിദിനം ഏകദേശം 5,000 വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത് എന്നും പറഞ്ഞു.

  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

വാരാന്ത്യങ്ങളിൽ വാഹനങ്ങളുടെ എണ്ണം ഇരട്ടിയും മൂന്നിരട്ടിയുമാണ്. വലിയ വാഹനങ്ങൾക്ക് ഫീസ് കൂടുതലായതിനാൽ പ്രതിദിനം കുറഞ്ഞത് 2.5 ലക്ഷം രൂപയോളമാണ് (50X5,000) ശേഖരിക്കുന്നത്.

അങ്ങനെ, വാർഷിക കളക്ഷൻ കുറഞ്ഞത് 9.5 കോടി രൂപ (2.5 ലക്ഷം X 365 ദിവസം) ആയിരിക്കണം. എന്നിട്ടും പാലത്തിൻ്റെ ചെലവ് തിരിച്ചുകിട്ടിയില്ലെന്നാണ് അധികൃതരുടെ വാദം. ഇതിൽ തീർച്ചയായും ഒരു അഴിമതിയുണ്ട് എന്നാണ് യാത്രക്കാർ പറയുന്നത്.

18 കോടി രൂപ ചെലവിൽ 2003ൽ മുൻ ജലസേചന വകുപ്പാണ് പാലം നിർമിച്ചതെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഫാറൂഖ് അഹമ്മദ് അബു, കെആർഎസ്, സിഎൻഎൻഎൽ പറഞ്ഞു. “ഇതുവരെ 16 കോടിയിലധികം രൂപ ടോൾ ഫീ വഴി പിരിച്ചെടുത്തു കഴിഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിന്റെ വിശദാംശങ്ങൾ നൽകിക്കഴിഞ്ഞു പാലത്തിൻ്റെ ആകെ ചെലവ് കിട്ടുന്നത് വരെ ടോൾ പിരിക്കണം. എന്നിരുന്നാലും, ടോൾ നിരക്ക് ഈടാക്കിയ ശേഷം അത് തുടരണോ വേണ്ടയോ എന്ന് ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts