ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങൾക്ക് അതിവേഗം; ദിവസം, 1.23 ലക്ഷം കേസുകൾ

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ വാഹനങ്ങളുടെ അതിവേഗം നിയന്ത്രിക്കാനാവാതെ ട്രാഫിക് പോലീസ്. എ.ഐ. ക്യാമറകളുൾപ്പെടെ സ്ഥാപിച്ച് അതിവേഗക്കാരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നത് തുടരുമ്പോഴും നിയമലംഘനത്തിന് കുറവില്ല.

ഓഗസ്റ്റ് ഒന്നുമുതൽ 26 വരെയുള്ള കണക്കുപ്രകാരം ഈ പാതയിൽ അതിവേഗത്തിന് പോലീസ് രജിസ്റ്റർചെയ്ത കേസുകളുടെ എണ്ണം 1,23,000 കടന്നു. പാതയിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള എ.ഐ. ക്യാമറകളുടെയും 48 ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകളുടെയും സഹായത്തോടെ രജിസ്റ്റർചെയ്ത കേസുകളാണിത്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഒരു കേസിൽ ട്രാഫിക് പോലീസ് ഈടാക്കുന്ന പിഴ ആയിരം രൂപയാണ്. മണിക്കൂറിൽ 100 കിലോമീറ്ററാണ് ഈ പാതയിൽ അനുവദനീയമായ വേഗം. പക്ഷേ, 150 കിലോമീറ്റർ വേഗത്തിൽവരെ ഇതിലെ വാഹനമോടിക്കുന്നവരുണ്ട്.

പാതയിലുണ്ടാകുന്ന അപകടങ്ങൾക്ക് പ്രധാനകാരണവും അതിവേഗമാണ്. ക്യാമറകളിൽ പതിയുന്ന നിയമലംഘനത്തിന് കേസ് ഡ്രൈവർമാർ അറിയാതെ വീടുകളിലേക്ക് വരും.

മലയാളികൾ ഉൾപ്പെടെ കേസിൽ കുടുങ്ങുന്നു. നേരത്തേ ഈ പാത അതിവേഗപാതയാണെന്നാണ് പറഞ്ഞുവന്നത്. വാഹനാപകടങ്ങൾ കൂടിയതോടെ ഇത് അതിവേഗപാതയല്ലെന്നും വേഗം പരമാവധി 100 കിലോമീറ്ററായി നിജപ്പെടുത്തിയ ദേശീയപാതയാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts