ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു

നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us