5 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡേ കെയർ സെന്റർ ഉടമസ്ഥന് 20 വർഷം തടവ്

KIDS CHILD RAPE

ബെംഗളൂരു: ഡേ കെയർ സെന്ററിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 57 കാരന് നഗരത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതി 20 വർഷം തടവ് വിധിച്ചു. 2019ൽ യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജഡ്ജി കെ എൻ രൂപ വിധി പ്രസ്താവിച്ചത്.

യെലഹങ്കയിലെ ചിക്ക ബൊമ്മസാന്ദ്രയിൽ താമസിക്കുന്ന അശ്വത് നാരായൺ റാവു തന്റെ വസതിയിൽ കുട്ടികൾക്കായി ഡേ കെയർ സെന്റർ നടത്തുകയായിരുന്നു. രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളെ ഡേ കെയർ സെന്ററിൽ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ കൂട്ടിക്കൊണ്ടുപോകും. ഇരയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

2019 ഓഗസ്റ്റ് 30 നാണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. മകൾക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കിയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. റാവുവിനെ അറസ്റ്റ് ചെയ്യുകയും പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts