ബെംഗളൂരു: അംഗനവാടി കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട അടിച്ച് മാറ്റിയ ജീവനക്കാർക്കെതിരെ നടപടി. കർണാടകയിലെ കൊപ്പാല്‍ ജില്ലയിലാണ് സംഭവം. അംഗനവാടിയിലെത്തിയ കുട്ടികള്‍ക്ക് പാത്രത്തില്‍ ഭക്ഷണത്തിനൊപ്പം മുട്ട നല്‍കിയ ശേഷം ജീവനക്കാർ ഇത് തിരികെയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. കുട്ടികള്‍ക്ക് ഭക്ഷണത്തിനൊപ്പം മുട്ട നല്‍കുന്നതായി വീഡിയോ എടുത്ത ശേഷം പാത്രത്തില്‍ നിന്ന് മുട്ട തിരികെ എടുത്ത രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ലക്ഷ്മി, ഷഹനാസ് ബീഗം എന്നീ ജീവനക്കാർക്കെതിരെയാണ് നടപടി. കൊപ്പാല്‍ ജില്ലയിലെ ഗുണ്ടൂരിലാണ് അംഗനവാടിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് സംഭവം നടന്നത്.…
Read MoreMonth: August 2024
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണി റോഡിൽ പ്രസവിച്ചു; കുഞ്ഞും അമ്മയും മരിച്ചു
ബെംഗളൂരു: അപകടത്തിൽ പരിക്കേറ്റ യുവതി റോഡിൽ പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന. മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു. അപകടത്തിന്റെ ആഘാതത്തിനിടെ…
Read Moreതുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടറിന് കേടുപാട്: ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിടും; നാല് ജില്ലകളിൽ മുന്നറിയിപ്പ്
ബംഗളുരു : കർണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകർന്നു വന്‍ തോതില്‍ വെള്ളം പുറത്തേക്ക് ഒഴുകി. ഡാം തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിൻ്റെ 19 -ാം ഷട്ടർ ശനിയാഴ്ച രാത്രിയോടെ തകർന്നതിനെ തുടർന്നാണ് 35,000 ക്യുസെക്‌സ് വെള്ളം നദിയിലേക്ക് തുറന്നുവിടുന്നത്. മുന്നൊരുക്കാമെന്ന നിലയിൽ റിസർവോയറിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അണക്കെട്ടിൻ്റെ 33 ഗേറ്റുകളും തുറന്ന് കുറഞ്ഞത് ഒരു ലക്ഷം ക്യുസെക്‌സ് (സെക്കൻഡിൽ ഘനയടി) വെള്ളം എങ്കിലും തുറന്നുവിടും. അതിന് ശേഷമേ…
Read Moreസംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള നിയമഭേദഗതി റദ്ദാക്കി ഹൈക്കോടതി
ബെംഗളൂരു : സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനും അച്ചടക്കനടപടി സ്വീകരിക്കാനുമുള്ള അധികാരം സഹകണവകുപ്പ് രജിസ്ട്രാർക്ക് കൈമാറിയ നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. 1959-ലെ കർണാടക കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിൽ കഴിഞ്ഞവർഷം വരുത്തിയ ഭേദഗതിയാണ് റദ്ദാക്കിയത്. ഉപ്പിനങ്ങാടി സഹകരണ കാർഷിക സൊസൈറ്റിയുൾപ്പെടെ 45 സൊസൈറ്റികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് രാമനാഥ് ഹെഗ്‌ഡെയുടേതാണ് നടപടി. ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് റദ്ദാക്കിയത്. ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താനും ജീവനക്കാരുടെമേൽ അച്ചടക്കനടപടി സ്വീകരിക്കാനും സഹകരണസ്ഥാപനങ്ങൾക്കുള്ള അധികാരം സർക്കാരിന് എടുത്തുമാറ്റാനാവില്ലെന്ന് കോടതി വിധിച്ചു. കഴിഞ്ഞവർഷം ജൂലായ് 27-നാണ് സംസ്ഥാന…
Read Moreജോലി ഉപേക്ഷിച്ച് സംരംഭം ആരംഭിക്കുന്നവർക്ക് പ്രതിമാസം 25000 സഹായം പദ്ധതിയുമായി സർക്കാർ
ബംഗളുരു : ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നവർക്ക് ഒരു വർഷത്തെക്ക് പ്രതിമാസം 25000 രൂപ ധനസഹായം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നടപടിയെന്നും സംരംഭം ലാഭമാകുന്നത് വരെ ജീവിത ചിലവുകൾക്ക് സഹായം നൽകുകയാണ് ലക്ഷ്യമെന്നും ഐ ടി ബയോടെക്നോളജി മന്ത്രി പ്രിയങ്ക് garke പറഞ്ഞു. എഞ്ചിനീയറിംഗ്, ശാസ്ത്ര ബിരുദധാരികളായ 30 പേർക്ക് സമാനമായ ധനസഹായം കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2 വർഷം ഏതെങ്കിലും സ്ഥാപനങ്ങളിൽജോലി ചെയ്ത ശേഷം രാജിവെച്ച് നൂതന ആശയങ്ങളുമായി സ്വന്തം സംരംഭം ആരംഭിക്കുന്ന 28 വയസിൽ താഴെയുള്ളവർക്കായിരുന്നു പദ്ധതി…
Read Moreകൂടുതൽ അർഹതപ്പെട്ടവർ വേറെ ഉണ്ട് ; കർണാടക നാടക അക്കാദമിയുടെ അവാർഡ് നിരസിച്ച് പ്രകാശ് രാജ്
ബംഗളുരു : തന്നേക്കാൾ യോഗ്യരായവർ ഉണ്ട് എന്ന് ചൂണ്ടികാട്ടി കർണാടക നാടക അക്കാദമിയുടെ വാർഷിക അവാർഡ് നടൻ പ്രകാശ് രാജ് നിരസിച്ചു. താൻ ഈ ഇടെയാണ് നാടകങ്ങളിൽ വീണ്ടും സജീവമായത്. നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്ക് അംഗീകാരങ്ങൾ ലഭിക്കുന്നില്ല. അവരെ അവർഡിന് പരികാണിക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സമഗ്രസംഭാവനയ്ക്കുള്ള വിഭാഗത്തിൽ പ്രകാശ് രാജിന് അവാർഡ് പ്രഖ്യാപിച്ചത്. മുൻ മന്ത്രിയും നടിയുമായ ഉമാശ്രീ ഉൾപ്പെടെ 93 പേരാണ് ഇത്തവണ ബഹുമതിക്ക് അർഹരായത്.
Read Moreവിനേഷിന്റെ അപ്പീലിലെ വിധിക്കായി ഇനിയും കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി
പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ്…
Read Moreവനിതാ പി.ജി.കളിൽ നിയന്ത്രണം കടുപ്പിച്ചു; ഇനി 6 മാസത്തിലൊരിക്കൽ പരിശോധന; മാർഗനിർദേശങ്ങൾ ഇങ്ങനെ
ബെംഗളൂരു : ബെംഗളൂരുവിൽ അടുത്തിടെ പെയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വനിതാ പി.ജി.കൾക്ക് മാർഗനിർദേശങ്ങളുമായി ബെംഗളൂരു കോർപ്പറേഷൻ. പ്രവേശനകവാടത്തിലും പുറത്തേക്കുള്ള വാതിലിലും സി.സി.ടി.വി. ക്യാമറകൾ വേണമെന്നതാണ് പ്രധാന നിബന്ധന. സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിച്ചുവെക്കണം. പി.ജി.യിൽ താമസിക്കുന്ന ഓരോരുത്തർക്കും കുറഞ്ഞത് 70 ചതുരശ്രയടി സ്ഥലം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. പി.ജി.യിൽ എത്രപേരെ താമസിപ്പിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവദിക്കുക. അമിതമായി ആളുകളെ താമസിപ്പിക്കുന്നത് ഒഴിവാക്കാനാണിത്. നഗരത്തിലെ എല്ലാ പെയിങ് ഗസ്റ്റ് സ്ഥാപനങ്ങളും ബി.ബി.എം.പി. ആക്ട് 2020-ന്റെ 305-ാം വകുപ്പുപ്രകാരം ലൈസൻസ് പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പി.ജി.…
Read Moreബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ; കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സഹിതം കുടുങ്ങി
ബെംഗളൂരു : ബെംഗളൂരു-മംഗളൂരു റെയിൽപ്പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച പുലർച്ചെ 12.30-നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഈ റൂട്ടിലോടുന്ന അഞ്ചുതീവണ്ടികൾ വഴിയിൽ കുടുങ്ങി. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് തീവണ്ടികളും കുടുങ്ങിയവയിൽപ്പെടുന്നു. ഇവയിലുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതമനുഭവിച്ചു. ഉച്ചയോടെ പലരും മറ്റുവാഹനങ്ങളിൽ കയറി യാത്ര തുടർന്നു. ഹാസനിലെ സകലേശപുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞുവീണ മണ്ണിൽ പാളംമൂടി. ബെംഗളൂരു-മംഗളൂരു റൂട്ടിൽ ആറുതീവണ്ടികൾ ഈസമയം സർവീസ് നടത്തുന്നുണ്ടായിരുന്നു. ഈ തീവണ്ടികൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. സകലേശപുരയ്ക്കടുത്ത് യടകുമേറി-കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ കഴിഞ്ഞ 26-ന് രാത്രിയും മണ്ണിടിച്ചിലുണ്ടായി. പാളം ഗതാഗതയോഗ്യമാക്കി…
Read Moreനഗരത്തിലെ തെരുവുവിളക്കുകൾ പരിപാലിക്കും;
ബെംഗളൂരു: നഗരത്തിലെ തെരുവുവിളക്കുകൾ ശരിയായരീതിയിൽ പരിപാലിക്കണമെന്ന് നിർദേശംനൽകി ബെംഗളൂരു കോർപ്പറേഷൻ. വൈദ്യുതിവകുപ്പിൽ ജോലിചെയ്യുന്നവർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകീട്ട് 5 മുതൽ രാത്രി 8.30 വരെയുമാണ് ജോലിചെയ്യേണ്ടത്. ‘സഹായ’ വഴി ലഭിക്കുന്ന ജനങ്ങളുടെ പരാതികൾ കൃത്യമായി പരിഹരിക്കണം. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും നിർദേശംനൽകി. ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊതുകിന്റെ പ്രജനനം നശിപ്പിക്കണം. നഗരത്തിൽ ദിവസേന 170-ഓളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. കൊതുകുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫോഗിങ് യന്ത്രങ്ങളുപയോഗിച്ച് നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സ്പെഷ്യൽ കമ്മിഷണർമാരായ മുനിഷ്…
Read More