ബെംഗളൂരു : വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ഇലക്ട്രോണിക്സിറ്റി മേൽപ്പാലത്തിലെ സിൽക്ക് ബോർഡ് ദിശയിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു. ഇലക്ട്രോണിക്സിറ്റിയിൽ മേൽപ്പാലം ആരംഭിക്കുന്ന സ്ഥലത്ത് തന്നെ ബാരിക്കേഡുകൾ വച്ച് ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതേ തുടർന്ന് സിൽക്ക് ബോർഡ് ദിശയിലേക്ക് മേൽപ്പാലത്തിന് താഴെ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്.
Read MoreMonth: August 2024
അപകടകരമായ റോഡ് മുറിച്ചുകടക്കലിന് പരിഹാരം; കെ.ആർ.പുരം മെട്രോയുടെ മേൽനടപ്പാലം സജ്ജമായി
ബെംഗളൂരു : നഗരത്തിൽ തിരക്കേറിയ കേന്ദ്രങ്ങളിലൊന്നായ കെ.ആർ.പുരയിൽ റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനുമിടയിൽ പേടിയോടെ റോഡ് മുറിച്ചു കടക്കുന്നത് ഇനി അവസാനിപ്പിക്കാം. മെട്രോ സ്റ്റേഷനിൽനിന്ന് റെയിൽവേസ്റ്റേഷനുമുൻപിലേക്ക് റോഡിനു കുറുകെ നിർമിച്ച മേൽനടപ്പാലം ഉടൻ തുറക്കും. നടപ്പാലത്തിന്റെ അവസാനഘട്ട മിനിക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. പാലം എന്നു തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി.എം.ആർ.സി.എലിന്റെ നേതൃത്വത്തിലാണ് പാലം നിർമിച്ചത്. കെ.ആർ.പുരം മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത സമയത്തുതന്നെ മേൽപ്പാലത്തിന്റെ നിർമാണവും തുടങ്ങിയതാണ്. കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. പക്ഷേ, പ്രവൃത്തി പല തവണ മുടങ്ങി. മെട്രോ…
Read Moreബംഗളുരു സന്തേ കൂടുതൽ കളർ ആകും
ബംഗളുരു : പറമ്പരാഗത ഉൽപ്പന്നങ്ങളുടെ വില്പന കേന്ദ്രമായ ബംഗളുരു സന്തേ നവീകരിക്കുന്നു. വിവേകാനന്ദ മെട്രോ സ്റ്റേഷനോട് ചേർന്നുള്ള സന്തേ കൂടുതൽ ജനകീയമാക്കാനായി നാഷണൽ ലൈവ് ലി ഫുഡ് മിഷനുമായി സഹകരിച്ചാണ് ബി എം ആർ സി പദ്ധതി ഒരുക്കിയിട്ടുള്ളത്. പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കർണാടക ഗ്രാമവികസന വകുപ്പ് ഹഡ്കോ എന്നിവയുടെ സഹകരണത്തോടെ 2014ൽ ബംഗളുരു സന്തേ ആരംഭിച്ചത്.
Read Moreനഗരത്തിലെ ആദ്യ ഭൂഗർഭ മാർക്കറ്റ് നിർമാണം പൂർത്തിയാകുന്നു
ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റിന്റെ നിർമാണം പൂർത്തിയാകുന്നു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് നിർമിക്കുന്നത്. ഈ മാസം അവസാനത്തോടെ തുറന്നേക്കുമെന്നാണ് വിവരം. ഇവിടെ നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള 75-ലധികം കടകളുണ്ടാകും. എസ്കലേറ്ററുകളും ലിഫ്റ്റ് സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്. രണ്ടുഗേറ്റുകളിലൂടെ മാർക്കറ്റിൽ പ്രവേശിക്കാം. അഞ്ചു കോടിരൂപ ചെലവഴിച്ച് നഗരോത്ഥാന പദ്ധതി പ്രകാരമാണ് നിർമിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കും. ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കുന്നത്.
Read Moreഅഞ്ചുവയസുകാരി കുളത്തിൽ മുങ്ങി മരിച്ചു
മലപ്പുറം: തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമണിപ്പൂരിൽ ബോംബ് സ്ഫോടനം; മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പൂരിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മുൻ എം.എൽ.എയുടെ ഭാര്യ കൊല്ലപ്പെട്ടു. യാംതോങ് ഹാകിപ്പിന്റെ ഭാര്യ മെയ്തേയ് സമുദായക്കാരിയായ ചാരുബാല ഹാകിപ് (59) ആണ് കൊല്ലപ്പെട്ടത്. കുകി-സോമി ആധിപത്യമുള്ള കാംങ്‌പോക്പി ജില്ലയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീടിനുപുറത്തെ മാലിന്യകൂമ്പാരത്തിൽ നിന്നാണ് ബോംബ് പൊട്ടിത്തെറിച്ചത്. മാലിന്യം കത്തിക്കുമ്പോൾ സ്ഫോടനമുണ്ടാവുകയായിരുന്നു. സംഭവസമയം ഹാക്കിപ് വീടിനകത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ചാരുബാലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. അതേസമയം, സ്ഫോടനത്തിന് പിന്നിൽ കുടുംബപ്രശ്നങ്ങളാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. യാംതോങ് ഹാക്കിപ് അടുത്തിടെ ബന്ധുവിൽ നിന്ന് സ്ഥലം വാങ്ങിയിരുന്നു. ഇതേതുടർന്ന്…
Read Moreഫോൺ വിവരങ്ങൾ ചോർത്തി നൽകി; 2 പേർ അറസ്റ്റിൽ
ബെംഗളൂരു: സ്വകാര്യ വ്യക്തികള്‍ക്ക് ഫോണ്‍കാള്‍ വിവരങ്ങള്‍ (സി.ഡി.ആർ) ചോർത്തി നല്‍കി പണം വാങ്ങിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അടക്കം രണ്ടുപേർ കൂടി അറസ്റ്റില്‍. ബെംഗളൂരു പോലീസിലെ കോണ്‍സ്റ്റബിള്‍ മുനിരത്ന, നാഗേശ്വര റാവു എന്നിവരാണ് അറസ്റ്റിലായതെന്ന് ക്രൈം വിഭാഗം ജോയന്റ് കമീഷണർ ഡോ. ചന്ദ്രഗുപ്ത അറിയിച്ചു. സി.ഡി.ആർ വിവരങ്ങള്‍ കൈമാറിയതിലൂടെ 20 ലക്ഷം സമ്പാദിച്ചതായി കണ്ടെത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ടും ഫോണ്‍ വിശദാംശങ്ങളും കേസന്വേഷിക്കുന്ന സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) സംഘം പരിശോധിച്ചു. പൊതുജനങ്ങളുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചില സെക്യൂരിറ്റി ഏജൻസികള്‍ ഉപയോഗിക്കുന്നതായ പരാതിയെ…
Read Moreചൂട് പിടിച്ച വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അഭിഷേക് ബച്ചൻ
ഐശ്വര്യ റായിയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരച്ച് നടൻ അഭിഷേക് ബച്ചൻ. തങ്ങൾ സെലിബ്രിറ്റികളായതുകൊണ്ട് ഇത്തരത്തിൽ കേൾക്കേണ്ടി വരുമെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള കഥകൾ വരുന്നതെന്ന് അറിയാമെന്നും അഭിഷേക് ബച്ചൻ റഞ്ഞു. ‘പ്രചരിക്കുന്ന വിവാഹമോചന വാർത്തയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു കാണിക്കുന്നു. ശരിക്കും ഇതു സങ്കടകരമാണ്. നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് കുറച്ച് സ്റ്റോറികൾ ഫയൽ ചെയ്യണം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, അതുകൊണ്ട് ഇത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, ക്ഷമിക്കണം’;വിവാഹമോതിരം ഉയർത്തി കാണിച്ചുകൊണ്ട് അഭിഷേക്…
Read Moreമാലിന്യസംസ്കരണം പഠിക്കാൻ കേരളത്തിൽ നിന്നും 86 ഹരിതകർമസേനാംഗങ്ങൾ എത്തി
ബെംഗളൂരു : വിവിധ മാലിന്യസംസ്കരണ സംവിധാനങ്ങൾ പഠിക്കാൻ ബെംഗളൂരു സന്ദർശിച്ച് ചേർത്തലയിലെ ഹരിതകർമസേനാംഗങ്ങൾ. ചേർത്തല നഗരസഭയുടെ 68 ഹരിതകർമസേനാംഗങ്ങൾ ഉൾപ്പെടെ 86 പേരാണ് ബെംഗളൂരു സന്ദർശിച്ചത്. ദേവനഹള്ളിയിലെ ശൗചാലയമാലിന്യ സംസ്കരണപ്ലാന്റും കോറമംഗലയിലെ ഖരമാലിന്യ സംസ്കരണപ്ലാന്റും സംഘം സന്ദർശിച്ചു. ബെംഗളൂരു കേരളസമാജം കേരളത്തിൽനിന്നെത്തിയ സംഘത്തിന് സഹായങ്ങളൊരുക്കി. നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, മുനിസിപ്പൽ എൻജിനിയർ പി.ആർ. മായാദേവി, ക്ലീൻസിറ്റി മാനേജർ എസ്. സുദീപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാലിൻ ജോസ്, ബിസ്മിറാണി, മെമ്പർ സെക്രട്ടറി നസിയ…
Read Moreവയനാട്ടിലെ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാൻ അഭ്യർത്ഥിച്ച് കർണാടക മന്ത്രി
ബെംഗളൂരു: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാനും പുനരധിവാസത്തിനും കർണാടകയിലെ വ്യവസായികളോടും കോർപറേറ്റുകളോടും അഭ്യർഥനയുമായി കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. കർണാടകയുടെ വ്യവസായിക വളർച്ചക്ക് നൽകുന്ന സംഭാവനകൾക്ക് നന്ദി അറിയിച്ച മന്ത്രി, അയൽ സംസ്ഥാനത്തെ വൻ ദുരന്തത്തിന് കൈത്താങ്ങാവേണ്ടതുണ്ടെന്ന് പറഞ്ഞു. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ, 310 ഹെക്ടർ കൃഷിഭൂമി നശിച്ചതായും മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി മേഖലകളിലെ നിരവധി കുടുംബങ്ങളെ ദുരന്തം ബാധിച്ചതായും വ്യവസായികൾക്കായി തയാറാക്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ആയിരങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണെന്നും കേരള സർക്കാർ നയിക്കുന്ന…
Read More