മാലിന്യസംസ്കരണം പഠിക്കാൻ കേരളത്തിൽ നിന്നും 86 ഹരിതകർമസേനാംഗങ്ങൾ എത്തി

ബെംഗളൂരു : വിവിധ മാലിന്യസംസ്കരണ സംവിധാനങ്ങൾ പഠിക്കാൻ ബെംഗളൂരു സന്ദർശിച്ച് ചേർത്തലയിലെ ഹരിതകർമസേനാംഗങ്ങൾ.

ചേർത്തല നഗരസഭയുടെ 68 ഹരിതകർമസേനാംഗങ്ങൾ ഉൾപ്പെടെ 86 പേരാണ് ബെംഗളൂരു സന്ദർശിച്ചത്.

ദേവനഹള്ളിയിലെ ശൗചാലയമാലിന്യ സംസ്കരണപ്ലാന്റും കോറമംഗലയിലെ ഖരമാലിന്യ സംസ്കരണപ്ലാന്റും സംഘം സന്ദർശിച്ചു.

ബെംഗളൂരു കേരളസമാജം കേരളത്തിൽനിന്നെത്തിയ സംഘത്തിന് സഹായങ്ങളൊരുക്കി.

നഗരസഭാ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, മുനിസിപ്പൽ എൻജിനിയർ പി.ആർ. മായാദേവി, ക്ലീൻസിറ്റി മാനേജർ എസ്. സുദീപ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാലിൻ ജോസ്, ബിസ്മിറാണി, മെമ്പർ സെക്രട്ടറി നസിയ നിസാർ, സി.ഡി.എസ്. ചെയർപേഴ്‌സൺ അഡ്വ. പി. ജ്യോതിമോൾ, ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികളായ പൈങ്കിളി കുഞ്ഞമ്മ, സീനാമോൾ എന്നിവർ സംഘത്തിന് നേതൃത്വംനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts